മണിപ്പൂരില്‍ ബോംബുകളും തോക്കുകളും ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ കണ്ടെത്തി സൈന്യം

സംഘര്‍ഷാന്തരീക്ഷം തുടരുന്ന മണിപ്പൂരില്‍ നാല് ജില്ലകളില്‍ നിന്നായി ആയുധവേട്ട നടത്തി സൈന്യം. ഇംഫാല്‍ ഈസ്റ്റ്, ബിഷ്ണുപൂര്‍ ഉള്‍പ്പെടെയുള്ള നാല് ജില്ലകളില്‍നിന്നാണ് ബോംബുകളും തോക്കുകളുമുള്‍പ്പെടെയുള്ള ആയുധങ്ങള്‍ കണ്ടെത്തിയത്. ഇന്നലെ ഖൊക്കന്‍ ഗ്രാമത്തിലുണ്ടായ വെടിവയ്പ്പില്‍ കുക്കി വിഭാഗക്കാരായ മൂന്നുപേര്‍ കൊല്ലപ്പെട്ടിരുന്നു.

അസം റൈഫിള്‍സാണ് മൂവരുടെയും മൃതദേഹങ്ങള്‍ വീണ്ടെടുത്തത്. കരസേനയുടെ നേതൃത്വത്തില്‍ പ്രദേശത്ത് കനത്തസുരക്ഷ ഏര്‍പ്പെടുത്തി. മണിപ്പൂര്‍ കലാപത്തില്‍ പൊലീസ് ഇതുവരെ 3,734 കേസുകളെടുത്തു. കഴിഞ്ഞമാസം മൂന്നാംതീയതി തുടങ്ങിയ കലാപത്തില്‍ ഇതുവരെ സര്‍ക്കാര്‍ കണക്കില്‍ നൂറോളം ആളുകളാണ് കൊല്ലപ്പെട്ടത്. മുപ്പത്തയ്യായിരത്തോളം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു.

Also Read : ധ്യാൻ ശ്രീനിവാസൻ്റെ ഷൂട്ടിംഗ് ലോക്കേഷനിൽ വാഹനാപകടം; ഒഴിവായത് വൻ ദുരന്തം

അതേസമയം മണിപ്പൂരിൽ ഇരു വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ ഒരു സ്ത്രീയടക്കം മൂന്ന് പേർ വെടിയേറ്റ് മരിച്ചിരുന്നു. രണ്ട് പേർക്ക് പരുക്കേറ്റിട്ടുണ്ട്. വെള്ളിയാഴ്ച പുലർച്ചെ നാലോടെ ഖാൻപോപി ജില്ലയുടേയും  ഇംഫാൽ വെസ്റ്റ് ജില്ലയ്ക്കും ഇടയിലാണ് വെടിവെപ്പുണ്ടായത്.

സൈനിക വേഷത്തിലെത്തിയ ഒരു സംഘം തോക്ക് ഉപയോഗിച്ച് വെടിയുതിർക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. വെള്ളിയാഴ്ച പുലർച്ചെ ഖോകെൻ ഗ്രാമത്തിലെത്തിയ സംഘം ഗ്രാമീണർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. മേയ്തേയി വിഭാഗമാണ് ആക്രമണത്തിന് പിന്നിലെന്ന് കുകി സംഘടനകൾ ആരോപിച്ചു.

Also Read : സംസ്ഥാനത്ത് ശക്തമായ മഴ തുടരാന്‍ സാധ്യത; 5 ജില്ലകളില്‍ ഇന്നും നാളെയും യെല്ലോ അലര്‍ട്ട്

ആക്രമണം കലാപകാരികൾ കാണിക്കുന്ന തികഞ്ഞ ധിക്കാരത്തിന്റെ മറ്റൊരു ഉദാഹരണമാണെന്നും കുറ്റക്കാർക്കെതിരെ വേഗത്തിലുള്ള നടപടി വേണമെന്നും ഇൻഡിജിനസ് ട്രൈബൽ ലീഡേഴ്‌സ് ഫോറം (ഐടിഎൽഎഫ്) ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News