
കേരള പൊലീസിൻ്റെ സോഷ്യൽ മീഡിയ വീഡിയോകളും പോസ്റ്റുകളുമെല്ലാം എപ്പോഴും വൈറലാകാറുണ്ട്. വ്യത്യസ്തമായ ഒട്ടേറെ വീഡിയോകളാണ് കേരള പൊലീസ് ഈ അടുത്തിടെയായി പുറത്തിറക്കുന്നത്. ജനങ്ങളിലേക്കുള്ള ബോധ വത്കരണം എന്ന നിലയിലാണ് കേരള പൊലീസിൻ്റെ വീഡിയോകളെല്ലാം. വാഹനം ഓടിക്കുന്നതിനെപ്പറ്റിയും ലഹരിക്കെതിരേയും റോഡ് സുരക്ഷയിലും സ്ത്രീ സുരക്ഷയിലും അങ്ങനെ പല തരത്തിലുള്ള ബോധവത്കരണ വീഡിയോകളാണ് പൊലീസ് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തിറക്കുക.
ഇപ്പോൾ അത്തരത്തിൽ ഒരു വീഡിയോയാണ് കേരള പൊലീസിൻ്റേതായി വൈറലാകുന്നത്. വാഹനങ്ങൾ ഓടിക്കുമ്പോൾ സീറ്റ് ബെൽറ്റ് ഇടുന്നത് സംബന്ധിച്ചാണ് വീഡിയോ. അത് ഒരുക്കിയിരിക്കുന്നതാണ് ഏറെ ചർച്ചയായിരിക്കുന്നത്. ഒരു സൂപ്പർ ഹീറോയായി പൊലീസ് വേഷത്തിൽ എത്തുന്നയാൾ സീറ്റ് ബെൽറ്റ് ഇടാൻ പറയുന്നതാണ് വീഡിയോ.
നിരവധി രസകരമായ കമൻ്റുകളും വീഡിയോയ്ക്കുണ്ട്. പറന്നു വരുന്ന സൂപ്പർ ഹീറോയ്ക്ക് ഹെൽമെറ്റ് ആകാമായിരുന്നു എന്നതുൾപ്പെടെയുള്ള തമാശ കലർന്ന കമൻ്റുകളും വീഡിയോയ്ക്കുണ്ട്. സൂപ്പർമാനേയും സ്പൈഡർമാനേയും മിന്നൽ മുരളിയേയുമൊക്കെ പോലെ ഒരു സൂപ്പർ ഹീറോയാണ് പൊലീസെന്നും ജനങ്ങൾ പറയുന്നു. ‘സൂപ്പർ ഹീറോസ് സ്റ്റിൽ എക്സിസ്റ്റ്’ എന്നാണ് വീഡിയോയ്ക്ക് നൽകിയിരിക്കുന്ന കാപ്ഷൻ. യുവാക്കളക്കൂടി ആകർഷിക്കുകയും ബോധവത്കരണം നടത്തുകയുമാണ് കേരളപൊലീസ് സോഷ്യൽ മീഡിയയിൽ ഇത്തരം വീഡിയോകൾ ഇടുന്നതിലൂടെ ലക്ഷ്യമുടുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

