
പത്തനംതിട്ട പെരുനാട് കക്കാട്ട് കോയിക്കൽ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ മേൽവസ്ത്രം ധരിച്ച് ദർശനം നടത്തി എസ്എൻഡിപി സംയുക്ത സമിതി പ്രവർത്തകർ. ദേവസ്വം ബോർഡ് ക്ഷേത്രത്തിൽ ഇന്ന് രാവിലെയാണ് ഷർട്ട് ധരിച്ചു ദർശനം നടത്തിയത്. അനാചാരങ്ങൾക്കെതിരെ പോരാട്ടം തുടരുമെന്നും ഭക്തർ അറിയിച്ചു.
ALSO READ: ചെറുവണ്ണൂരിൽ യുവതിക്ക് നേരെ ആസിഡ് ആക്രമണം; മുൻ ഭർത്താവ് പിടിയിൽ
ഇന്ന് രാവിലെയാണ് അയ്യപ്പക്ഷേത്രത്തിൽ മേൽ വസ്ത്രം ധരിച്ച് ഭക്തർ ദർശനം നടത്തിയത്. പെരുനാട് എസ്എൻഡിപി സംയുക്തസമ്മതിയുടെ നൃത്തത്തിലായിരുന്ന് ക്ഷേത്രദർശനം. അനാചാരങ്ങൾക്കെതിരായുള്ള പോരാട്ടത്തിന്റെ ഭാഗമായാണ് ക്ഷേത്രദർശനം എന്ന് എസ്എൻഡിപി സംയുക്തസമിതി പ്രവർത്തകർ പറഞ്ഞു. ക്ഷേത്രത്തിലെ ശാന്തി മേൽവസ്ത്രം മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു.
ALSO READ: രാജീവ് ചന്ദ്രശേഖറിന്റെ പത്രിക സമർപ്പണം; വിട്ടുനിന്ന് ശോഭാ സുരേന്ദ്രൻ
ശബരിമലയില്‍ തിരുവാഭരണം ചാര്‍ത്തി തിരുവാഭരണ ഘോഷയാത്ര മടങ്ങി വരുമ്പോള്‍ തിരുവാഭരണം വിഗ്രഹത്തില്‍ ചാര്‍ത്തുന്ന ക്ഷേത്രങ്ങളില്‍ ഒന്നു കൂടിയാണ് കക്കാട്ട് കോയിക്കല്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്രം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here