മുന്നറിയിപ്പില്ല, പക്ഷെ സംസ്ഥാനത്ത് മഴയുണ്ടാകും; ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത

സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത. പ്രത്യേകിച്ച് ഒരു ജില്ലയിലും മുന്നറിയിപ്പിലെങ്കിലും സംസ്ഥാനത്ത് പരക്കെ ശക്തമായ മഴ ഉണ്ടായേക്കും എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കൊമറിൻ മേഖലയ്ക്കും സമീപപ്രദേശത്തും ചക്രവാത ചുഴി നിലനിൽക്കുന്ന സാഹചര്യത്തിൽ വരുന്ന അഞ്ചു ദിവസം കൂടി മഴ തുടരുമെന്നും മുന്നറിയിപ്പിൽ പറയുന്നു. ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ കേരള ലക്ഷദ്വീപ് തീരങ്ങളിലെ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി.

ALSO READ: തമിഴ്നാട്ടിലെ തെക്കൻ ജില്ലകളിൽ അതിശക്തമായ മഴ തുടരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News