കണ്ണിന് കാ‍ഴെ ഉണ്ടാകുന്ന കറുത്ത പാട് പലരുടെയും പ്രധാന പ്രശ്നമായി ഇക്കാലത്ത് മാറുന്നുണ്ട്. അത് നീക്കം ചെയ്യാൻ പല തരത്തിലാണ് ആളുകള്‍  ശ്രമിക്കുന്നത്

എന്നാല്‍ കണ്ണിനടിയില്‍  ഇത്തരത്തില്‍ പാടുകള്‍ ഉണ്ടാകാതിരിക്കാനും മാറാനും ദിനചര്യയിലെ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതിയാകും

കണ്ണിന് താ‍ഴെയുള്ള കറുത്ത പാടുകള്‍ക്ക് നന്നായി വെള്ളം കുടിക്കുന്നത് ഫലപ്രദമാണ്

അതുപോലെ പ്രധാനപ്പെട്ടതാണ് ഉറക്കം. ഉറക്കക്കുറവ് കറുത്ത പാടുകള്‍ ഉണ്ടാകാന്‍ ഒരു കാരണമാണ്. അതിനാല്‍ ദിനവും കൃത്യമായി ഉറങ്ങുന്നുണ്ടെന്ന് ഉറപ്പുവരുത്തണം

വെള്ളരിക്ക കണ്‍തടത്തിലെ കറുത്ത പാട് നീക്കം ചെയ്യാന്‍ ഏറ്റവും നല്ലതാണ്. വെള്ളരിക്ക വട്ടത്തിന് അരിഞ്ഞോ അല്ലെങ്കില്‍ അരച്ചോ പത്ത് മിനിറ്റ് കണ്‍തടങ്ങളില്‍ വയ്ക്കുന്നതാണ് നല്ലതാണ്

Curved Arrow