വിവാദത്തില്‍ കുടുങ്ങി  റോബിന്‍ രാധാകൃഷ്ണന്‍

ബിഗ് ബോസ് മത്സരാര്‍ത്ഥി റോബിന്‍ രാധാകൃഷണന്‍ നടത്തിയ വിഡിയോ ചിത്രീകരണം വിവാദമാകുന്നു

കൊച്ചി ചില്‍ഡ്രന്‍സ് ഹോമില്‍ നടത്തിയ ചാരിറ്റി പ്രവര്‍ത്തന ചിത്രീകരണമാണ് വിവാദമായത്.

കുട്ടികളെ കാണുന്നതിന്റെയും അവരോടൊപ്പം സമയം ചെലവഴിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പകര്‍ത്തി റോബിന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു

ചാരിറ്റി പ്രവര്‍ത്തനങ്ങളുമായി ഇത്തരം ചില്‍ഡ്രന്‍സ് ഹോമില്‍ പോകുന്നവര്‍ അവിടെയുള്ള അന്തേവാസികളായ കുട്ടികളുടെ വീഡിയോകള്‍ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്ക് വേണ്ടി പകര്‍ത്തി പബ്ലിഷ് ചെയ്യരുതെന്ന് കേരള സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്

വിമര്‍ശനം വലിയ തോതില്‍ ഉയര്‍ന്നതോടെ റോബിന്‍ ഈ വീഡിയോ പിന്‍വലിച്ചു.

Curved Arrow