തടിയുള്ളവര്‍ ഉള്ളിയെ പേടിക്കേണ്ട!

ഉള്ളി ഗുണദോഷ സമ്മിശ്രമാണ്. ഉള്ളിക്ക് ദോഷങ്ങള്‍ പോലെ ഗുണങ്ങളുമുണ്ട്. തടികുറക്കാന്‍ സ്വഭാവിക മാര്‍ഗ്ഗങ്ങള്‍ തേടുന്ന, മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലാത്തവര്‍ക്ക് ഉള്ളി ഗുണകരമാണ്. ഉള്ളിക്ക് തടി കുറക്കാനുള്ള ശേഷിയുണ്ട്. ഉള്ളിയില്‍ അടങ്ങിയിരിക്കുന്ന ക്വെര്‍സെറ്റിന്‍ ദഹനപ്രക്രിയയെ ത്വരിതപ്പെടുത്തി കൊഴുപ്പ് അടിയുന്നത് തടയുന്നു. ഈ നിലയില്‍ ഉള്ളി ആരോഗ്യകരമായ ഭക്ഷണത്തിന്റെ ഭാഗമാക്കിയാല്‍ തടി കുറക്കാന്‍ അത് ഗുണകരമാകുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

ഉള്ളിയില്‍ പൊതുവെ കലോറി കുറവായിരിക്കും. ഒരു കപ്പ് അരിഞ്ഞ ഉള്ളിയില്‍ 64 കലോറിയാണ് പൊതുവെ ഉണ്ടാകുക. കലോറി കുറഞ്ഞ ഉള്ളി പച്ചക്കറികളുടെ കൂടെ ഉപയോഗിക്കുന്നത് ഭാരം കുറയ്ക്കാനുള്ള മാര്‍ഗ്ഗങ്ങളിലൊന്നാണ്. ഉള്ളിയില്‍ നാരുകളുടെ സാന്നിധ്യം കൂടുതലാണെന്നതും തടി കൂടിയവരുടെ ഡയറ്റില്‍ കൃത്യമായ അളവില്‍ ഉള്ളി പതിവായി ഉപയോഗപ്പെടുത്തുന്നതും ഗുണകരമാകും. 1 കപ്പ് ഉള്ളിയില്‍ 3 ഗ്രാം നാരുകള്‍ അടങ്ങിയിട്ടുണ്ടെന്നാണ് കണക്ക്.

ഉള്ളിയിലെ ക്വെര്‍സെറ്റിന്റെ സാന്നിധ്യത്തിന് അമിതതടി പ്രതിരോധിക്കാനുള്ള ശേഷിയുണ്ട്. കൊഴുപ്പ് കൊടുത്തു വളര്‍ത്തിയ എലികള്‍ക്ക് ക്വെര്‍സെറ്റിന്‍ അടങ്ങിയ ഉള്ളി നല്‍കിയത് തടികുറയ്ക്കാന്‍ സഹായകമായെന്ന് പരീക്ഷണ റിപ്പോര്‍ട്ടുകളുണ്ട്.

ഉള്ളി പൊതുവെ ചൂടുള്ള ഭക്ഷണമാണ്. അമിതമായ ഉള്ളി ഉപയോഗം ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്ക് ദോഷകരവുമാണ്. യൂറിക് ആസിഡിന്റെ പ്രശ്‌നങ്ങള്‍ ഉള്ളവരെല്ലാം ഉള്ളി ഉപയോഗത്തില്‍ ശ്രദ്ധിക്കേണ്ടതാണ്. എന്തെല്ലാം ഗുണങ്ങളുണ്ടെങ്കിലും അമിതമായാല്‍ അമൃതും വിഷമെന്ന പാഠം ഉള്‍ക്കൊണ്ട് വേണം ഉള്ളിയുടെ ഉപയോഗം തിരഞ്ഞെടുക്കാന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News