പെന്‍ഷന്‍ നല്‍കാതെ ദ്രോഹിച്ച യുഡിഎഫ് സര്‍ക്കാര്‍; ഉമ്മന്‍ചാണ്ടിയും എം കെ മുനീറും അന്ന് സമ്മതിച്ച കണക്കുകള്‍ ഇതാ…

Welfare Pension

2011 മുതല്‍ 2016 വരെയുള്ള യുഡിഎഫ് ഭരണകാലത്ത് ക്ഷേമപെന്‍ഷന്‍ കുടിശികയൊന്നും ഇല്ലായിരുന്നോ? ഇല്ലായെന്ന് തെളിയിക്കാന്‍ പെടാപാടുപെടുകയാണ് യുഡിഎഫ് നേതാക്കള്‍. യുഡിഎഫ് സര്‍ക്കാര്‍ വരുത്തിവെച്ച 18 മാസത്തെ ക്ഷേമപെന്‍ഷന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ കൊടുത്തു തീര്‍ത്ത കാര്യം പറയുന്നതാണ് ഇപ്പോള്‍ അവരെ ചോടിപ്പിക്കുന്നത്. കാലം കുറച്ചിങ് നീങ്ങിയല്ലോ, കണക്കൊക്കെ മറന്നുവെന്നധാരണയില്‍ പൊള്ളത്തരങ്ങളുമായി ഇറങ്ങിയ കോണ്‍ഗ്രസിന് നാനാഭാഗത്തുനിന്നാണ് കൃത്യമായ കണക്കുകള്‍ കൊണ്ട് മറുപടി ലഭിക്കുന്നത്.

ഉമ്മന്‍ചാണ്ടി സര്‍ക്കാരായിരുന്ന കാലത്ത് ആറു മുതല്‍ 11 മാസം വരെ കുടിശികയാണുണ്ടായിരുന്നത്. 2015 ജൂലൈ മുതലുള്ള കുടിശിക മുടങ്ങികിടക്കുകയായിരുന്നുവെന്ന് ഉമ്മന്‍ചാണ്ടിയുടെ വാക്കുകളില്‍ നിന്നുതന്നെ വ്യക്തമായിരുന്നു.

2015 ജൂലൈ വരെ പെന്‍ഷന്‍ മുടക്കമില്ലാതെ കൊടുത്തു. ആ മാസം മുതല്‍ 2015 ഡിസംബര്‍ വരെ കുടിശിക വന്നു. 11 മാസം കുടിശിക വന്ന പെന്‍ഷന്‍ മുടങ്ങിയത് 2015 ഫെബ്രുവരി മുതലായിരുന്നു. 6 മുതല്‍ 11 മാസം വരെ ക്ഷേമപെന്‍ഷന്‍ കുടിശിക വന്നെന്നു സമ്മതിച്ചത് ഉമ്മന്‍ചാണ്ടിതന്നെയാണ്.

Also Read: പിണറായി സര്‍ക്കാര്‍ അവരെയും മറന്നില്ല; ട്രോളിങ്ങിനിടെ മത്സ്യത്തൊഴിലാളികളുടെ അന്നം മുട്ടാതിരിക്കാന്‍ ചേര്‍ത്തുപിടിക്കല്‍

2014 സെപ്തംബര്‍ മുതല്‍ വാര്‍ദ്ധക്യകാല പെന്‍ഷന്‍ എട്ടുമാസം കുടിശിക, വികലാംഗ പെന്‍ഷന്‍ എട്ടുമാസം കുടിശിക, വിധവാ പെന്‍ഷന്‍ എട്ടുമാസം കുടിശിക,50 വയസിനു മുകളില്‍ പ്രായമുള്ള അവിവാഹിതരുടെ പെന്‍ഷന്‍ എട്ടുമാസം കുടിശിക, കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ പത്തുമാസം കുടിശിക. ക്ഷേമപെന്‍ഷന്‍ കുടിശിക സംബന്ധിച്ച്, 2015 ജൂലൈ രണ്ടിന് അന്നത്തെ സാമൂഹ്യക്ഷേമ മന്ത്രി ഡോ. എം.കെ മുനീര്‍ നിയമസഭയില്‍ രാജു എബ്രഹാം എംഎല്‍എയ്ക്കു നല്‍കിയ മറുപടിയാണിത്.

ബാക്കികണക്കുകളില്‍ 10 മാസംകുടിശ്ശികയുള്ളുപ്പോള്‍ മുനീറിന്റെ കണക്കില്‍ പക്ഷേ, എട്ടേ ഉണ്ടായിരുന്നുള്ളൂ..

2015 ആഗസ്റ്റില്‍ ഓണക്കാലത്താണ് ഓണസമ്മാനമായി അന്ന് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കുടിശിക വിതരണം ചെയ്യാന്‍ ശ്രമിച്ചിരുന്നത്രേ. പക്ഷേ, ആ പണം അര്‍ഹതപ്പെട്ടവന്റെ കൈയില്‍ എത്തിയതുമില്ല. തപാല്‍ വകുപ്പു മൂലം എത്ര കോടി വിതരണം ചെയ്യാനാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ശ്രമിച്ചതെന്നതിന് വിവരങ്ങളൊന്നുതന്നെയില്ല. അത് എന്നു മുതലാണ് കുടിശിക വന്നതെന്നും പറയുന്നില്ല. ചോദ്യങ്ങള്‍ക്കൊന്നും മറുപടിയില്ലാതെ അടുത്ത നുണഗോപുരങ്ങള്‍ കെട്ടാന്‍ ഇറങ്ങിയിരിക്കുകയാണ് കോണ്‍ഗ്രസ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News