ബംഗാളിൽ ഇന്ത്യൻ കമ്മ്യൂണിസത്തിന്റെ വേര് അറുത്തുവെന്ന് ആഘോഷിച്ചവർ കേട്ടോളൂ; വംഗനാട്ടിൽ വീണ്ടും ചുവപ്പ് പടരുകയാണ്, അവിടെ ഇടതുപക്ഷം അതിജീവിക്കും…

West Bengal Election

ബംഗാളിൽ തെരഞ്ഞെടുപ്പ് രംഗം ചൂടുപിടിച്ചിരിക്കുകയാണ്. അവിടുത്തെ തെരഞ്ഞെടുപ്പ് വാർത്തകൾ കാണുമ്പോൾ ഒരു കാര്യം ശ്രദ്ധിച്ചിട്ടുണ്ടോ? ദേശീയ മാധ്യമങ്ങൾ ഒരേ ഒരു ചോദ്യം മാത്രം ചോദിക്കുന്നു- തൃണമൂൽ ജയിക്കുമോ, അതോ ബിജെപി ജയിക്കുമോ?

ഈ ചോദ്യം യാദൃശ്ചികമല്ല. കോർപറേറ്റുകൾ നിയന്ത്രിക്കുന്ന മാധ്യമങ്ങളുടെ തന്ത്രമാണിത്. കാരണം അവരുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്ന ബിജെപിയും തൃണമൂലും ഭയക്കുന്ന ഒരു മൂന്നാം ശക്തി ബംഗാളിൽ ഉദയം ചെയ്യുന്നു. അഴിമതിക്കും വർഗീയതയ്ക്കും ബദലായ ഒരു ശക്തി, ഇടതുപക്ഷം. ദേശീയ മാധ്യമങ്ങൾ ഇടതുപക്ഷത്തിന്റെ തിരിച്ചുവരവ് അടയാളപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല, കാരണം ഈ ബദൽ ഉയരുന്നത് അത്തരം മാധ്യമങ്ങളെ നിയന്ത്രിക്കുന്ന കോർപ്പറേറ്റ് താൽപ്പര്യങ്ങൾക്ക് ഭീഷണിയാണ്.

2026-ൽ മീനാക്ഷി മുഖർജിയും ദീപ്സിത ധറും മുഹമ്മദ് സലിമും പടനയിക്കുമ്പോൾ ആ ജനസ്വീകാര്യത ചാനലുകൾ ആരെയും കാണിക്കില്ല, എന്നാൽ നിങ്ങൾ കണ്ണ് തുറന്ന് കാണണം.

ALSO READ: ‘മെറ്റീരിയൽ റൂം തുറക്കുന്ന വിവരം അറിഞ്ഞിട്ടും നേതൃത്വത്തെ അറിയിച്ചില്ല, ഏകപക്ഷീയമായ തീരുമാനം എടുക്കുന്നു’; ഫാത്തിമ തഹ്‌ലിയക്കെതിരെ യുഡിഎഫിൽ അതൃപ്തി

1977-ൽ ഇടതുപക്ഷം ബംഗാളിൽ അധികാരമേൽക്കുമ്പോൾ ആ സംസ്ഥാനം ദാരിദ്ര്യവും പട്ടിണിയും നിറഞ്ഞ ഒരു നാടായിരുന്നു. ഭൂപ്രഭുത്വം, കൊടുംദാരിദ്ര്യത്തിൽ വലഞ്ഞ ഗ്രാമീണ ജനത. അങ്ങനെ അടിമുടി അരക്ഷിതാവസ്ഥയിൽ മുങ്ങിയ വംഗനാട്. ആ ബംഗാളിനെയാണ് ഇടതുപക്ഷം മാറ്റിമറിച്ചത്.

‘ഓപ്പറേഷൻ ബർഗ’യിലൂടെ 15 ലക്ഷം കർഷകർക്ക് ഭൂമിയുടെ അവകാശം നൽകി. 1981 മുതൽ 1992 വരെ ഭക്ഷ്യോൽപ്പാദനം വർഷം തോറും 6% ത്തിലേറെ വളർന്നു. ദേശീയതലത്തിൽ വലിയ ശ്രദ്ധ നേടിയ ഒരു നേട്ടമായിരുന്നു ഇത്. ഉൽപ്പാദിപ്പിക്കുന്ന കർഷകന് ആ ഫലം ലഭിക്കുന്നുവെന്ന് ഇടതുപക്ഷ സർക്കാർ ഉറപ്പാക്കി.

പഞ്ചായത്തുകൾ ഭരണകൂടത്തിന്റെ അലങ്കാരമല്ല, ജനങ്ങളുടെ അധികാര കേന്ദ്രങ്ങൾ ആക്കിമാറ്റുന്നതിൽ സിപിഐഎം നേതൃത്വം നൽകുന്ന സർക്കാർ ശ്രദ്ധയൂന്നി. 1993-ൽ പഞ്ചായത്ത് തലത്തിൽ സ്ത്രീകൾക്ക് മൂന്നിലൊന്ന് സംവരണം ഉറപ്പിച്ചു. രാജ്യം മുഴുവൻ ശ്രദ്ധിച്ച ഒരു ചുവടുവയ്പായിരുന്നു അത്. ഒപ്പം, ബംഗാൾ വർഗ്ഗ രാഷ്ട്രീയത്തിലൂടെ വർഗീയതയ്ക്ക് ഇടം നൽകില്ലെന്ന ശക്തമായ പ്രഖ്യാപനവും രാജ്യത്തിന് മുന്നിൽവെച്ചു.

15 വർഷംനീണ്ട തൃണമൂൽ ഭരണം. ബംഗാൾ നന്നായോ? കാലത്തിനൊത്ത് വികസിച്ചോ? ഇല്ലേയില്ല. പകരം സ്കൂൾ സർവ്വീസ് കമ്മിഷൻ അഴിമതി, ഗുണ്ടായിസം, ഭരണപക്ഷത്തിന്‍റെ ധൂർത്തും അഴിമതിയും സ്വജനപക്ഷപാതവും. ഭീഷണിയിൽ വരുതിയിലാക്കിയ പാവം ജനതയ്ക്ക് മടുത്തു ഈ തൃണമൂൽ ദുർഭരണം. മറുവശത്ത് ബിജെപി ചെയ്യുന്നതോ? മുസ്ലിം വിരോധം, വർഗ്ഗീയ ഭീതി, ഹിന്ദുത്വ അജണ്ട. അങ്ങനെ ബംഗാളിന്‍റെ മണ്ണിൽ വിദ്വേഷത്തിന്‍റെ വിത്ത് വിതയ്ക്കുകയാണ് അവർ. ഒരേസമയം തൃണമൂലിനെയും ബി.ജെ.പിയും എതിർത്തുകൊണ്ടാണ് സിപിഐഎം ബംഗാളിൽ വീണ്ടും വേരുറപ്പിക്കുന്നത്.

ALSO READ: ‘ഗവർണർ രാജാവല്ല, സർവകലാശാല രാജകൊട്ടാരവുമല്ല’; അധ്യാപകന്റെ ഭീഷണിയിൽ കാലടി സർവകലാശാലയിൽ ബാനർ ഉയർത്തി എസ്എഫ്ഐ പ്രതിഷേധം

സ്വന്തം അസ്തിത്വം പോലും ചോദ്യംചെയ്യപ്പെട്ട ഘട്ടത്തിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സിപിഐഎം കോൺഗ്രസിനൊപ്പം ചേർന്ന് മത്സരിച്ചു. എന്നാൽ ഒരു സീറ്റിൽപോലും ജയിക്കാൻ ഇടതുപക്ഷത്തിന് കഴിഞ്ഞില്ല. ഇത്തവണ സിപിഐഎം ഒരു കൂട്ടുകെട്ടും ഇല്ലാതെ, തനിച്ചാണ് ജനങ്ങളിലേക്ക് ഇറങ്ങി വോട്ട് ചോദിക്കുന്നത്.

തൊഴിൽ എവിടെ? സ്ത്രീസുരക്ഷ ഉറപ്പ് നൽകുന്നതാര്? പൊതുവിദ്യാഭ്യാസം സംരക്ഷിക്കുന്നതാര്? ഈചോദ്യങ്ങൾക്കുള്ള ഉത്തരവും ഇടതുമുന്നണിയുടെ പ്രകടനപത്രികയിലുണ്ട്: 40 ലക്ഷം തൊഴിലുകൾ, ബജറ്റിന്റെ 20% വിദ്യാഭ്യാസത്തിന്, ഗ്രാമങ്ങളിൽ 200 ദിവസം തൊഴിലുറപ്പ്, മിനിമം വേതനം 700 രൂപയാക്കും തുടങ്ങിയ വാഗ്ദാനങ്ങളാണ് ഇടതുപക്ഷം ബംഗാൾജനതയ്ക്ക് മുന്നിൽവെക്കുന്നത്.

ബംഗാളിൽ ഈ തെരഞ്ഞെടുപ്പ് ഇടതുപക്ഷം ജയിക്കുമെന്ന് അവകാശപ്പെടുന്നില്ല. എന്നാൽ ഒരു സത്യമുണ്ട്, ഇന്ത്യൻ കമ്മ്യൂണിസത്തിന്റെ വേര് അറുത്തുകളഞ്ഞുവെന്ന് ആഘോഷിച്ചവരുടെ മുന്നിൽ ബംഗാൾ അസന്ദിഗ്ദമായി പറയുന്നു: വംഗനാട്ടിൽ വീണ്ടും ചുവപ്പ് പടരുകയാണ്, അവിടെ ഇടതുപക്ഷം അതിജീവിക്കും….

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News