പശ്ചിമ ബംഗാളിൽ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന്; പോളിങ് 152 മണ്ഡലങ്ങളിൽ

West Bengal

പശ്ചിമ ബംഗാളിൽ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. 16 ജില്ലകളിലെ 152 മണ്ഡലങ്ങളിലാണ് ആദ്യ ഘട്ടത്തിൽ പോളിങ് നടക്കുക.
തൃണമൂൽ കോൺഗ്രസും ബിജെപിയും വലിയ പോരാട്ടം നടത്തുന്നുണ്ടെങ്കിലും ഇത്തവണ മികച്ച മുന്നേറ്റമുണ്ടാക്കുമെന്ന പ്രതീക്ഷയിൽ ആണ് ഇടതുപക്ഷം. ബം​ഗാളിലെ നഷ്ടപ്രതാപം വീണ്ടെടുക്കാനാകുമെന്നാണ് ഇടതുമുന്നണിയുടെ പ്രതീക്ഷ.

ബിജെപി നേതാവ് സുവേന്ദു അധികാരി, കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി ഉൾപ്പെടെ ജനവിധി തേടുന്നുണ്ട്. അതേസമയം ഡോംകൽ മണ്ഡലത്തിൽ സിപിഐഎം സ്ഥാനാർഥി മുസ്തഫിസൂർ റഹ്മാനും ശക്തമായ പോരാട്ടമാണ് കാഴ്ചവയ്ക്കുന്നത്. ഇത്തവണ ഭരണം നിലനിർത്തുന്നത് തൃണമൂൽ കോൺഗ്രസിന് നിർണായകമാണ്. എന്നാൽ അധികാരം പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണ് ബിജെപി.

ALSO READ: തമിഴ്‌നാട്‌ ഇന്ന്‌ പോളിങ് ബൂത്തിലേക്ക്‌

എസ്ഐആർ ഏറെ വിവാദമായ മുർഷിദാബാദ്, ജൽപായിഗുരി, തുടങ്ങിയ മേഖലകളിലും ഡാർജിലിങ്, സിലിഗുരി, കൂച്ച് ബിഹാർ ഉൾപ്പെടെയുള്ള മേഖലകളിലുമാണ് വോട്ടെടുപ്പ് നടക്കുക. അതിശക്തമായ സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. ആകെയുള്ള 44,378 ബൂത്തുകളിൽ 7384 ബൂത്തുകളും പ്രശ്നബാധിത ബൂത്തുകൾ ആണ്. നിലവിൽ 150 ഓളം പേരെ നോർത്ത് 24 പർഗനാസ്, മാൾഡ ജില്ലകളിൽ നിന്ന് കരുതൽ തടങ്കലിലേക്ക് മാറ്റിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News