
പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പ് ചൂട് ശക്തമാകുമ്പോൾ ജനകീയ വിഷയങ്ങൾ ഏറ്റെടുത്തു പ്രചാരണത്തിൽ ആണ് ഇടത് മുന്നണി. ആകെയുള്ള 294 സീറ്റുകളിൽ 252 സീറ്റുകളിലാണ് ഇടതുമുന്നണി മത്സരിക്കുന്നത്. 30 ഇടങ്ങളിൽ ഇന്ത്യൻ സെക്യലർ ഫ്രണ്ടിനും, 8 ഇടത്ത് സി പി ഐ എം എൽ നും 4 ഇടങ്ങളിൽ സ്വതന്ത്രർക്കും പന്തുണ നൽകുന്നുണ്ട്. ഇടതുമുന്നണി യിൽ സി പി ഐ എം 195 സീറ്റിലും സി പി ഐ 16 സീറ്റിലുമാണ് മത്സരിക്കുന്നത്.
അഴിമതിയു ടെ കൂത്തരങ്ങായ തൃണമൂലിൽ നിന്നും വർഗീയ വിദ്വേഷം ചീന്തുന്ന ബിജെപിയി ൽ നിന്നും ബംഗാളിനെ രക്ഷിക്കുക എന്ന മുദ്രാവാക്യ മാണ് ഇടത് മുന്നണി മുന്നോട്ട് വെക്കുന്നത്. മീനാക്ഷി മുഖർജി, മയൂഖ് ബിശ്വാസ്, ദീപ്ഷിത ധാർ, അഫ്രീൻ ഉൾപ്പെടെ യുവസ്ഥാനാർത്ഥികളുടെ പര്യടങ്ങളിൽ വൻ ജനപങ്കാളിത്തം ആണ് കാണാനും കഴിയുന്നത്.
അതേ സമയം ഇത്തവണ ബംഗാളിൽ അധികാരം നിലനിർത്തുകയെന്നത് തൃണമൂൽ കോൺഗ്രസിന് നിർണായകം ആണ്. അതുപോലെ തന്നെ അധികാരം പിടിച്ചെടുക്കാനുള്ള നീക്കമാണ് ബി ജെ പി നടത്തുന്നതും. ഇടതുപക്ഷത്തിന് അനുകൂലമായി ജനങ്ങൾ വിധിയെഴുതുന്നതിൻ്റെ തെളിവുകളാണ് സ്വീകരണ കേന്ദ്രങ്ങളിലും മറ്റുമുള്ള ജനപങ്കാളിത്തം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

