പശ്ചിമ ബം​ഗാൾ തെരഞ്ഞെടുപ്പ്; ഫൽത മണ്ഡലത്തിലും റീപോളിങ്

പശ്ചിമ ബം​ഗാളിലെ ഫൽത മണ്ഡലത്തിലും റീപോളിങ് നടത്താൻ ഉത്തരവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ. മണ്ഡലത്തിലെ 285 മണ്ഡലങ്ങളിലും റിപോളിങ് നടത്തും. മെയ് 24നാണ് വോട്ടെണ്ണൽ. ഏപ്രിൽ 29ന് രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് നടത്തിയ മണ്ഡലത്തിൽ വ്യാപകമായ ക്രമക്കേട് നടന്നുവെന്ന് ആരോപിച്ച് തൃണമൂൽ കോൺ​ഗ്രസും ബിജെപിയും തമ്മിൽ വലിയ സംഘർഷം നടന്ന മേഖലയാണ്.

ബംഗാളിൽ ഇക്കഴിഞ്ഞ ദിവസം റിപ്പോളിംഗ് നടന്ന മണ്ഡലങ്ങളിൽ ഉയർന്ന പോളിങ് ആണ് രേഖപ്പെടുത്തിയത്. ഡയമണ്ട് ഹാർബറിൽ 87.60% പോളിംഗും മഗ്രാഹത് പശ്ചിമിൽ 86.11% പോളിങുമാണ് രേഖപ്പെടുത്തിയത്. ഇവിഎം മെഷിനിൽ കൃത്രിമം കാണിച്ചുവെന്ന ബിജെപി പരാതിയെ തുടർന്നാണ് 2 മണ്ഡലങ്ങളിൽ റീപ്പോളിങ്ങിന് ഉത്തരവിട്ടത് .

ALSO READ; കേരളത്തിന്റെ വിധിയറിയാൻ ഇനി മണിക്കൂറുകൾ മാത്രം; വോട്ടെണ്ണൽ നാളെ രാവിലെ 8 മണിക്ക് ആരംഭിക്കും

സംഘർഷ സാഹചര്യം ഉണ്ടായിരുന്നതിനാൽ കനത്ത പൊലീസ് സംരക്ഷണത്തിലാണ് പോളിങ് നടന്നത്.അതേസമയം വോട്ടെടുപ്പിൽ നിരവധി പരാതികൾ ഉയർന്ന ഫാൾട്ട മണ്ഡലത്തിൽ റിപ്പോളിങ് നടത്തണമോ എന്ന കാര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് രാത്രിയോടെ തീരുമാനം പ്രഖ്യാപിക്കും

തെരഞ്ഞെടുപ്പ് കമ്മീഷൻ റിപോളിംഗിന് ഉത്തരവിട്ട ബംഗാളിലെ 2 മണ്ഡലങ്ങളിലെ 15 ബൂത്തുകളിൽ ഇന്നലെ പോളിങ് നടന്നു. അതീവ സുരക്ഷയിൽ നടന്ന വോട്ടെടുപ്പിൽ 86 ശതമാനം പോളിങ് ആണ് രേഖപ്പെടുത്തിയത്. സംഘർഷാവസ്ഥ കണക്കിലെടുത്ത് ബംഗാളിൽ കൂടുതൽ കേന്ദ്രസേനയെ വിന്യസിച്ചിട്ടുണ്ട്.

ബിജെപി തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുന്നു എന്ന് മുഖ്യമന്ത്രി മമത ബാനർജി തന്നെ ആരോപിച്ചിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്ര സർക്കാർ ജീവനക്കാരെ വോട്ടെണ്ണലിന് സൂപ്പർവൈസറായി നിയമിച്ചത് ചോദ്യം ചെയ്ത ഹർജി സുപ്രീം കോടതി തള്ളിയത് തൃണമൂൽ കോൺഗ്രസിന് തിരിച്ചടിയായി.അതേസമയം ഇത്തവണ ബംഗാളിൽ മികച്ച മുന്നേറ്റം നടത്താൻ കഴിയും എന്ന ആത്മ വിശ്വാസത്തിലാണ് സിപിഐഎം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News