‘അക്ബറും സീതയും ഇനിയില്ല’, വിവാദ സിംഹങ്ങളുടെ പേര് മാറ്റാൻ സിലിഗുരി സഫാരി പാർക്കിന് നിർദേശം; പുതിയ പേരുകൾ ഇങ്ങനെ

സിലിഗുരി സഫാരി പാർക്കിലെ സിംഹങ്ങളുടെ പേര് മാറ്റാൻ സർക്കാർ നിർദേശം. അക്ബർ സീത എന്നീ സിംഹങ്ങളുടെ പേരാണ് വിവാദങ്ങളെ തുടർന്ന് തിരുത്താൻ സർക്കാർ സഫാരി പാർക്ക് അധികൃതരോട് നിർദേശിച്ചിരിക്കുന്നത്. ഇനി മുതൽ അക്ബർ സിംഹത്തെ ‘സുരാജ്’ എന്നും സീത സിംഹത്തെ ‘തനായ’ എന്നുമാണ് രേഖകളിൽ വിശേഷിപ്പിക്കേണ്ടതെന്നും നിദേശം ഉണ്ട്.

ALSO READ: ‘സിഎഎയെ കുറിച്ച് പരാമർശിക്കാതെ കോൺഗ്രസിന്റെ പ്രകടന പത്രിക തയ്യാറാക്കാൻ നേതൃത്വം നൽകിയ വ്യക്തിയാണ് ആലപ്പുഴയിലെ യു ഡിഎഫ് സ്ഥാനാർഥി’; പ്രകാശ് കാരാട്ട്

സർക്കാർ ഉത്തരവിനെ തുടർന്ന് മൃഗശാല അധികൃതർ ഇരു സിംഹങ്ങളുടെയും പേര് എല്ലാ രേഖകളിലും തിരുത്തിയിട്ടുണ്ട്. സിംഹങ്ങളുടെ ഭാവിയിലെ എല്ലാ കാര്യങ്ങൾക്കും ഇനി ഈ പേര് തന്നെയായിരിക്കും ഉപയോഗിക്കുക എന്നും മൃഗശാല അധികൃതർ അറിയിച്ചിട്ടുണ്ട്.

ALSO READ: ‘ബ്രിജ് ഭൂഷണ്‍മാരല്ല സാക്ഷി മാലിക് തന്നെയാണ് സത്യം’, ലോകത്തെ സ്വാധീനിച്ച 100 വ്യക്തിത്വങ്ങളില്‍ ഇന്ത്യയുടെ അഭിമാന താരവും

പശ്ചിമ ബംഗാളിലെ സിലിഗുരി സഫാരി പാർക്കിലെ സിംഹങ്ങളുടെ അക്ബർ സീത എന്ന പേരിനെച്ചൊല്ലി വലിയ വിവാദങ്ങളാണ് അരങ്ങേറിയിരുന്നത്. വനം പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ പ്രബിൻ ലാൽ അഗർവാളിനെ സസ്പെൻഡ് ചെയ്യുന്ന തലത്തിലേക്ക് വരെ വിവാദം എത്തിയിരുന്നു. സിംഹങ്ങൾക്ക് അക്ബർ, സീത എന്ന പേരിട്ടതിനെതിരെ വി എച് പിയായിരുന്നു രംഗത്തെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News