
തൃണമൂൽ കോൺഗ്രസിൽ പിളർപ്പ് സമ്പൂർണ്ണം. പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട എംഎൽഎയെ പ്രതിപക്ഷ നേതാവായി സ്പീക്കർ നിയമിച്ചു. ഋതുബ്രത ബാനർജിയാണ് ഇന്ന് പ്രതിപക്ഷ നേതാവായി നിയമിതനായത്. ഏറെ നാളുകൾ നീണ്ടു നിന്ന അനിശ്ചിതത്വത്തിനും ചേരിപ്പോരിനും വിരമാമമിട്ട് കൊണ്ട് എല്ലാ കമ്മറ്റികളും പോഷകസംഘടനകകളും പിരിച്ചുവ വിടുന്നതായി തൃണമൂൽ കോൺഗ്രസ് പ്രഖ്യാപിച്ചിരുന്നു.
ഇതിന് പിന്നാലയാണ് ഋതുബ്രത ബാനർജി പ്രതിപക്ഷ നേതാവായി പ്രഖ്യാപിച്ചത്. 59 എംഎൽഎമാരുടെ പിന്തുണയാണ് ഋതുബത്രയ്ക്കുള്ളത്. ഋതുബ്രത ബാനർജിയും സന്ദീപ് സാഹയുമാണ് ഋതുബ്രത ബാനർജിയെ നിയമകക്ഷി നേതാവായി നിർദ്ദേശിച്ച് കൊണ്ടുള്ള 58 എംഎൽഎമാർ ഒപ്പിട്ട കത്ത് സ്പീക്കർക്ക് കൈമാറിയത്.
ALSO READ; ഹിമാചൽ തദ്ദേശ തെരഞ്ഞെടുപ്പിൽ കരുത്തുകാട്ടി സിപിഐഎം; തകർന്നടിഞ്ഞ് കോൺഗ്രസ്
ആകെ 88 ടിഎംസി എംഎൽഎമാരുളള്ള നിയമസഭയിൽ പിളർപ്പ് ഔദ്യോഗികമാക്കാൻ കൂറുമാറ്റ നിയമപ്രകാരം മൂന്നിൽ രണ്ട് അംഗങ്ങളുടെ പിന്തുണയാണ് ആവശ്യം. നിലവിൽ 59 അംഗങ്ങളുടെ പിന്തുണയുള്ളതിനാൽ പുഷ്പം പോലെ അനായാസം വിമതർ ഈ കടമ്പ മറികടന്നു. വേണമെങ്കിൽ പാർട്ടി ചിഹ്നവും ഇവർക്ക് അവകാശപ്പെടാനും സ്വന്തമാക്കാനും സാധിക്കും.
പശ്ചിമ ബംഗാളിലെ നിയമസഭ തെരഞ്ഞടുപ്പിലുണ്ടായ ആഭ്യന്തര തർക്കങ്ങളാണ് തൃണമൂൽ കോൺഗ്രസിനെ പിളർപ്പിലേക്ക് നയിച്ചത്. പാർട്ടിയിലെ ഭൂരിപക്ഷം എംഎൽഎമാരും ഇതോടെ മമതയ്ക്ക് എതിരെ തിരിഞ്ഞിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

