
സൗദി അറേബ്യക്കെതിരായ സ്പെയിന്‍റെ വമ്പന്‍ ജയം മികേല്‍ ഒയാര്‍സ്ബാലിന് മധുരമുള്ളൊരു പ്രതികാരമാണ്. മല്‍സരത്തില്‍ ഇരട്ട ഗോള്‍ നേടിയ ഒയാര്‍സ്ബാല്‍ നാണക്കേടിന്റെ ഒരു ചരിത്രം കൂടിയാണ് കഴുകിക്കളഞ്ഞത്. വീഴ്ചകളില്‍ നിന്ന് ഉയിര്‍ത്തെണീറ്റ മനുഷ്യരുടെ ഓര്‍മ്മകള്‍ കേട്ടിട്ടുണ്ട്. ചാരത്തില്‍ നിന്ന് ഉയര്‍ന്ന് പറന്ന ഫിനീക്സ് പക്ഷിയുടെ കഥ കേട്ടിട്ടുണ്ട്. അപമാനത്തില്‍ നിന്ന്, വേദനയില്‍ നിന്ന് ഉയിര്‍പ്പ് നേടിയ ഒരു മനുഷ്യനെ ഇന്ന് ഫുട്ബോള്‍ ലോകം ആഘോഷിക്കുന്നുണ്ട്.
അറേബ്യന്‍ മണലാരണ്യങ്ങളിലേക്ക് സ്പാനിഷ് പട നയിച്ചെത്തിയ മികേല്‍ ഒയാര്‍സ്ബാല്‍ . ഒയാര്‍സ്ബാല്‍ നേരിട്ട അപമാനമറിയണമെങ്കില്‍ അധിക ദൂരമൊന്നും പോകണ്ട കേപ് വെര്‍ദയുമായുള്ള സ്പെയിന്‍രെ ആദ്യ കളിയിലേക്കൊന്നു തിരികെ നോക്കിയാല്‍ മതി. സമനിലയില്‍ പിരിഞ്ഞുപോയാ ആ കളിയുടെ ആദ്യ 30 മിനിറ്റില്‍ പന്തിലൊന്ന് തൊടാന്‍ പോലും കഴിയാതെ ലോകകപ്പിന്‍റെ ചരിത്രത്തിലെ നാണക്കേടിന്‍രെ ചരിത്രം പേരിലെഴുതിയാണ് അന്ന് ഒയാര്‍സ്ബാല്‍ മടങ്ങിയത്.ഒരു ഫോര്‍വേഡിന് കിട്ടാവുന്ന ഏറ്റവും വലിയ അപമാനങ്ങളിലൊന്ന്. പന്ത് തൊടാന്‍ പോലും കഴിയാത്ത സ്ട്രാക്കറെന്ന് ലോകം അയാളെ പരിഹസിച്ചു.
Also Read:ഫിഫ ലോകകപ്പ് 2026: കരുത്ത് കാട്ടി ഇറാൻ; ഗോളടിക്കാൻ കഴിയാതെ ബെൽജിയം
വേദനകള്‍ കഴുകിക്കളയാന്‍ അയാള്‍ക്ക് അധിക സമയമൊന്നും വേണ്ടിവന്നില്ല. സൗദി അറേബ്യക്കെതിരായ പോയ രാത്രി അയാള്‍ സ്വന്തം പേരിലെഴുതി. മൂന്ന് മിനിറ്റിന്‍രെ ഇടവേളകളില്‍ രണ്ട് ഗംഭീര ഗോളുകള്‍ . ഒപ്പം ഈ ലോകകപ്പിലെ ആദ്യ ഗോള്‍ യമാലിന്‍റെ കാലില്‍ പിറക്കുമ്പോള്‍ അതിന് വഴി വെട്ടിയും ഒയാര്‍സബാല്‍ കളം നിറഞ്ഞു. പരിഹസിച്ചവരോട് വിമര്‍ശിച്ചവരോട് അയാള്‍ പറയാതെ പറയുന്നുണ്ടാകും വയ്ക്കടാ ഇതിനു മുകളിലൊരു തിരിച്ചുവരവെന്ന്.
What a comeback; Mikel oyarzabal redeems himself against Saudi Arabia
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

