
നമ്മൾ കടയിൽ നിന്ന് വാങ്ങിക്കുന്ന കുപ്പിവെള്ളത്തിൽ ഒരു എക്സ്പയറി ഡേറ്റ് ശ്രദ്ധിച്ചിട്ടുണ്ടോ. സാധാരണഗതിയിൽ ശുദ്ധജലത്തിന് ഒരു എക്സ്പയറി ഡേറ്റ് ഉണ്ടാവാറില്ല. എന്നാൽ, പിന്നെ എന്തിനാണ് ഈ തീയതി നൽകിയിരിക്കുന്നത്. പലരും കരുതുന്നത് പോലെ ഇത് വെള്ളത്തിന്റെ കാലാവധിയല്ല പകരം ആ പ്ലാസ്റ്റിക് കുപ്പിയുടെ കാലാവധിയാണെന്ന് എത്ര പേർക്ക് അറിയാം.
നമ്മൾ ഉപയോഗിക്കുന്ന മിക്കവാറും കുപ്പികൾ പ്ലാസ്റ്റിക് ഉപയോഗിച്ചാണ് നിർമ്മിക്കുന്നത്. ഒരു നിശ്ചിത കാലയളവിന് ശേഷം പ്ലാസ്റ്റിക്കിൽ രാസമാറ്റം സംഭവിക്കാൻ സാധ്യതയുണ്ട്. ഇത് വെള്ളത്തിലേക്കും കലരും. പ്ലാസ്റ്റിക് നിർമ്മാണത്തിന് ഉപയോഗിക്കുന്ന ബിസ്മനോൾ-എ, ആന്റിമണി എന്നിവ ആരോഗ്യത്തിന് വളരെയധികം ദോഷം ചെയ്യും. പ്രത്യേകിച്ച് ഈ വെള്ളം സൂര്യപ്രകാശത്തിൽ ഇരിക്കുമ്പോൾ രാസപ്രവർത്തനം വേഗത്തിലാവുന്നു. രാസവസ്തുക്കൾ വെള്ളത്തിൽ കലർന്നാൽ അത് രുചിയിലും മണത്തിലും മാറ്റം വരുത്താൻ സാധ്യതയുണ്ട്.
അന്താരാഷ്ട്ര നിയമങ്ങളും ഗുണനിലവാര പരിശോധനകളും അനുസരിച്ച് ഭക്ഷണസാധനങ്ങളും പാനീയങ്ങളും വിപണിയിലെത്തിക്കുമ്പോൾ ഒരു കാലാവധി അടയാളപ്പെടുത്തേണ്ടതുണ്ട്. വെള്ളം വാങ്ങുമ്പോൾ ഉപയോക്താക്കൾ ഈ നിർദേശം പാലിക്കേണ്ടതുണ്ട്. കുപ്പിവെള്ളം വാങ്ങുമ്പോൾ എപ്പോഴും ലേബലിലെ തിയതി പരിശോധിക്കണം. ഒറ്റത്തവണ ഉപയോഗിക്കാൻ നിർമ്മിച്ചിട്ടുള്ള പ്ലാസ്റ്റിക് കുപ്പികൾ വീണ്ടും കഴുകി ഉപയോഗിക്കാതിരിക്കുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

