
തിരുവനന്തപുരത്തുണ്ടായത് സ്വാഭാവിക പ്രതികരണമാണെന്ന് ഇ പി ജയരാജൻ. ക്ഷുഭിതരായ ജനക്കൂട്ടത്തിനിടയിലേക്കാണ് കാറുമായി പോയത്. ഏത് ഗാന്ധിയനായാലും പ്രതികരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പ്രിയപ്പെട്ട നേതാക്കൾക്കെതിരെ തിരിഞ്ഞാൽ ക്ഷുഭിതരാകും. ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടപ്പോൾ സംഭവിച്ചത് കണ്ടില്ലേയെന്ന് അദ്ദേഹം ചോദിച്ചു.
ഇ ഡി പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ല. മുഖ്യമന്ത്രി ഡൽഹിയിൽ ചർച്ചകൾ നടത്തി. കേന്ദ്രസേനയുടെ സഹായത്തോടെ ഇ ഡിയുടെ ഭീകരതയാണ് നടന്നത്. ഇതിനുപിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് അദ്ദേഹം പറഞ്ഞു.
ALSO READ: ‘ഇ ഡിയെ കാട്ടി സിപിഐഎമ്മിനെ പേടിപ്പിക്കണ്ട, കോണ്‍ഗ്രസ് നേതാക്കള്‍ സംഘപരിവാർ പാതയിൽ’; എം സ്വരാജ്
അതേസമയം, ബി ജെ പിക്ക് എതിരായി നിൽക്കുന്ന നേതാക്കൾക്കെതിരെ ഇ ഡി യെ കയറൂരി വിടുന്നുവെന്ന് എം സ്വരാജ്. കോൺഗ്രസ് നേതാക്കളെ ഇ ഡിയെ വിട്ട് വേട്ടയാടിയപ്പോൾ അവർ മുട്ടുമടക്കി സംഘപരിവാറിനൊപ്പം ചേർന്നുവെന്ന് അദ്ദേഹം പറഞ്ഞു. സംഘപരിവാറിനു മുന്നിൽ മുട്ടിൽ ഇഴയുന്നവരായി കോൺഗ്രസ് നേതാക്കൾ മാറിയെന്ന് അദ്ദേഹം പറഞ്ഞു. അവരിൽ പലരും മന്ത്രിമാരും മുഖ്യമന്ത്രിമാരുമായി. രാഹുൽ ഗാന്ധി സംഘപരിവാറിനു മുന്നിൽ സാഷ്ടാംഗ പ്രണാമം ചെയ്തപ്പോൾ ഇന്ത്യ ഹെറാൾഡ് കേസിൻ്റെയും വധേരയുടെ ഭൂമി തട്ടിപ്പു കേസിൻ്റെയും അന്വേഷണം മന്ദഗതിയിലായെന്ന് അദ്ദേഹം വിമർശിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

