എന്ത് പറ്റി സഞ്ജുവിനും പിള്ളേർക്കും? ചെന്നൈ സൂപ്പർകിങ്സിന് പിഴച്ചതെവിടെ?

csk 2026

ഐപിഎൽ 2026 സീസണിലെ ആദ്യ ആഴ്ച കഴിഞ്ഞപ്പോൾ ഏറ്റവും അവസാന സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുകയാണ് അഞ്ചു തവണ ചാമ്പ്യന്മാരായിട്ടുള്ള ചെന്നൈ സൂപ്പർകിങ്സ്. സീസണിൽ കളിച്ച രണ്ടു മത്സരങ്ങളും തോറ്റ ടീമിന്റെ പ്രകടനം ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്.കോടികൾ മുടക്കി ടി 20 ലോകകപ്പിൽ ടൂർണമെന്റിന്റെ താരമായി തെരഞ്ഞെടുക്കപ്പെട്ട സഞ്ജു സാംസൺ അടക്കം പുതിയ കളിക്കാരെ ടീമിലെത്തിച്ച ഫ്രാൻഞ്ചൈസിയിൽ വലിയ പ്രതീക്ഷയാണ് മലയാളികൾ അടക്കമുള്ള ആരാധകർ വച്ചുപുലർത്തിയിരുന്നത്. എന്നാൽ ടൂർണമെന്റിൽ ആദ്യ മത്സരത്തിൽ രാജസ്ഥാനോട് എട്ടു വിക്കെറ്റിനും പഞ്ചാബിനോട് അഞ്ചു വിക്കെറ്റുകൾക്കും തോറ്റ ടീം എന്ത് ചെയ്യുമെന്നറിയാതെ പതറുകയാണ്.

ചെന്നൈയുടെ പരിതാപകരമായ അവസ്ഥയ്ക്ക് കാരണം പലതാണ്. അതിലേറ്റവും പ്രധാനം ഇതിഹാസതാരം സുനിൽ ഗാവസ്‌കർ പറയുന്നത് പോലെ ടീമിന്റെ മുനയൊടിഞ്ഞ ബൗളിംഗ് നിരയാണ്. ഈ ബൗളിംഗും വച്ചു കളി ജയിക്കണമെങ്കിൽ എല്ലാ മത്സരത്തിലും കുറഞ്ഞത് 225 റൺസ് അവർക്ക് സ്കോർ ചെയ്യേണ്ടി വരും. ടീമിന് തിരിച്ചടിയായത് ഏറെ പ്രതീക്ഷയോടെ സ്വന്തമാക്കിയ ഓസ്‌ട്രേലിയൻ പേസർ നാഥാൻ എല്ലിസ് പരിക്കേറ്റ് പുറത്തായതാണ്. ടീമിലെ മികച്ച ഓൾ റൗണ്ടർമാരായ രവീന്ദ്ര ജഡേജയ്ക്കും സാം കുരാനും പകരക്കാരെ കണ്ടെത്താൻ ടീമിന് സാധിക്കാത്തതും തിരിച്ചടിയായി.

Also Read: ഒരു ഇന്നിംഗ്സ് മതിയാകും! സഞ്ജുവിനെ കുറിച്ച് പ്രവചനവുമായി മുൻ ഇന്ത്യൻ താരം

മറ്റൊരു പാളിച്ച ഇക്കഴിഞ്ഞ ലേലത്തിൽ വരുത്തിയ പിഴവുകളാണ്. ചില യുവതാരങ്ങളെ വൻ വിലകൊടുത്ത് വാങ്ങിയ ടീമിന് ലക്ഷ്യമിട്ടതുപോലെ ജേസൺ ഹോൾഡറിനെപ്പോലുള്ള ഏഴാം നമ്പറിൽ ബാറ്റ് ചെയാൻ കഴിയുന്ന ഒരു ഓൾറൗണ്ടറിനെ ടീമിലെത്തിക്കാൻ സാധിച്ചില്ല.

ബാറ്റിംഗ് നിരയിലും പ്രശ്‌നങ്ങളുണ്ട് ഡിവെൽഡ് ബ്രെവിസ് പരിക്കേറ്റ് പുറത്തതായതോടെ നാലാം നമ്പറിൽ അടിച്ചു തകർക്കുന്ന ഒരു ബാറ്ററെ അവർക്കു നഷ്ടമായി. ഓപ്പണറും നായകനുമായ ഋതുരാജിന്റെ പതുക്കെയുള്ള ബാറ്റിങ്ങും സഞ്ജുവിന് താളം കണ്ടെത്താനാവാത്തതും സ്ഥിതി വഷളാക്കുന്നു. ഒപ്പം ധോണിയെന്ന ഇതിഹാസതാരത്തിലുള്ള ,ഭക്തി കലർന്നുള്ള ആശ്രയവും ടീമിന് ഗുണകരമല്ല. ഇന്ന് ബെംഗളുരുവിനെതിരെ ചെന്നൈ കളിക്കാനിറങ്ങുമ്പോൾ നിലവിലുള്ള പ്രശനങ്ങൾക്ക് പരിഹാരമാകുമോ അതോ കാര്യങ്ങൾ വഷളാവുമോ എന്ന് കണ്ടറിയേണ്ടി വരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News