ഭര്‍ത്താവിന്റെ നിരന്തരമായ കളിയാക്കല്‍; 22 കിലോ കുറച്ച യുവതിക്ക് ഒടുവില്‍ സംഭവിച്ചത്?

ഭര്‍ത്താവിന്റെ നിരന്തരമായ കളിയാക്കലിനെ തുടര്‍ന്നാണ് റഷ്യയിലെ യാന ബൊബ്രോവ തന്റെ ശരീരഭാരം കുറയ്ക്കാന്‍ തീരുമാനിച്ചത്.ഇതിനായി യാന കഠിനമായി പരിശ്രമിക്കുകയും 22 കിലോ വരെ ശരീരഭാരം കുറയ്്ക്കുകയും ചെയ്തു.എന്നാല്‍ ഇതിനുശേഷം സംഭവിച്ച കാര്യങ്ങള്‍ എല്ലാവരെയും ഞെട്ടിക്കുന്നതാണ്.

Also Read: ഇന്ത്യയിൽ 10 കോടിയിലധികം പ്രമേഹരോഗികൾ; കൂടുതലും ഗോവയിലും കേരളത്തിലും

ശരീരഭാരം അമിതമായി കുറഞ്ഞതോടെ എഴുന്നേല്‍ക്കാന്‍ പോലുമാകാതെ യാന ആശുപത്രിയിലായി.ഇതിന് പിന്നാലെ യാനയെ ഭര്‍ത്താവ് ഉപേക്ഷിക്കുകയും ചെയ്തു.നിലവില്‍ യാനയ്ക്ക് 5.2 അടി ഉയരവും 22 കിലോ ഭാരവുമാണുള്ളത്.ശരീരഭാരം കുറയ്ക്കാനുള്ള കാരണത്തെക്കുറിച്ച് റഷ്യന്‍ എന്‍ടിവി ഷോയായ ബിയോണ്ട് ദി ബോര്‍ഡറില്‍ വെളിപ്പെടുത്തിയതിന് ശേഷമാണ് വാര്‍ത്തകളില്‍ ഇടം നേടിയത്.

പഠിക്കുമ്പോള്‍ ശരീരഭാരം കുറയ്ക്കാനായി താന്‍ ഭക്ഷണം പരിമിതപ്പെടുത്തിയെന്നും കഠിനമായി വ്യായാമം ചെയ്തിരുന്നെന്നും യാന പറഞ്ഞു. ഭക്ഷണം ക്രമീകരിച്ചതോടെ യാനയുടെ ശരീരത്തില്‍ മാറ്റങ്ങള്‍ കാണാന്‍ തുടങ്ങി.ഒടുവില്‍ ഭക്ഷണമില്ലാതെ യാന എല്ലും തോലുമായപ്പോള്‍ ഭര്‍ത്താവ് അവരെ ഉപേക്ഷിച്ചു.എന്നാല്‍ ഭര്‍ത്താവിനെയോ അദ്ദേഹത്തിന്റെ മാതാപിതാക്കളെയോ കുറ്റപ്പെടുത്താന്‍ താന്‍ തയ്യാറല്ലെന്നും അവര്‍ ഷോയില്‍ പറഞ്ഞു.അതേസമയം ഭര്‍ത്താവിന്റെ നിരന്തരമായ കളിയാക്കല്‍ സഹിക്കാന്‍ വയ്യാതെയാണ് യാന ശരീരഭാരം കുറയ്ക്കാന്‍ തുടങ്ങിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Also Read: ലോകസുന്ദരിക്ക് ഷാരൂഖ് ഖാനൊപ്പം അഭിനയിക്കണം ; പ്രിയങ്ക ചോപ്രയുടെ കടുത്ത ആരാധികയെന്നും കരോലിന

ഷോയ്ക്കിടെ അസ്വസ്ഥത തോന്നിയതിനെ തുടര്‍ന്ന് യാനയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.നിലവില്‍ കൗണ്‍സിലിംഗ് അടക്കമുള്ള സൈക്കോതെറാപ്പി ചികിത്സ യാനയ്ക്ക് നല്‍കുന്നുണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News