രാത്രി മുഴുവൻ എസിയിട്ടാണോ ഉറക്കം ? വരുത്തി വയ്ക്കുക വലിയ ആരോഗ്യപ്രശ്നങ്ങൾ

ആശ്വാസത്തിന് ഒരു മഴ പെട്ടെന്ന് കരുതി സൂര്യൻ റെസ്റ്റിലാണെന്ന് വിചാരിക്കേണ്ട, ആള് എവിടെയും പോയിട്ടില്ല. അതുകൊണ്ടു തന്നെ ചൂട് കൂടിയ കാലാവസ്ഥ തന്നെയാണ് ഇനിയും ഉണ്ടാവുക. ചൂടി കൂടിയതോടെ ഫാൻ പോലെതന്നെ ഒട്ടുമിക്ക വീടുകളിലും എസികളും സ്ഥാനം പിടിച്ചിട്ടുണ്ട്. രാത്രി മുഴുവൻ എസി ഇട്ടാണ് പലരുടെയും ഉറക്കം. എന്നാൽ ഈ ഉറക്കം അത്ര നല്ലതാണോ ? എസിയിട്ട് ഉറങ്ങുന്നത് നിരവധി ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകുമെന്നാണ് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്.

എസി വെച്ചിട്ടുള്ള മുറികളുടെ വാതിലും ജനാലകളും ശരിയായി അടക്കേണ്ടതുണ്ട്. അല്ലെങ്കിൽ മുറികളിൽ പൊടികളും മറ്റ് മാലിന്യങ്ങളും അടിഞ്ഞുകൂടാനും കാരണമാകും.ഇത് വായുവിന്റെ ഗുണനിലവാരം മോശമാക്കുകയും ചെയ്യും.ഇതുവഴി അലർജി,ആസ്തമ പോലുള്ള വർധിക്കാൻ കാരണമാകും. ഈർപ്പത്തിന്റെ സാന്നിധ്യം നിറയുന്നത് ശ്വസന പ്രശ്‌നങ്ങളിലേക്കും മുറിയിലെ ദുർഗന്ധത്തിനും കാരണമാകും.

ALSO READ: ‘100% പഴച്ചാര്‍’ എന്നൊന്നും പറഞ്ഞ് തെറ്റിദ്ധരിപ്പിക്കേണ്ട; എഫ്എസ്എസ്എഐ കോടതിയിൽ പറഞ്ഞത്

എയർ കണ്ടീഷണർ വെന്റുകളിൽ നിന്നുള്ള തണുത്ത വായു തുടർച്ചയായി എത്തുന്നത് ചെവികളിൽ അണുബാധക്ക് കാരണമാകും. ചെവികളിൽ വേദനയും അസ്വസ്ഥതയും ഉണ്ടാക്കും.

എയർ കണ്ടീഷൻ ചെയ്ത മുറിയിൽ ഉറങ്ങുന്നത് ശരീരത്തെ അമിതമായി തണുപ്പിക്കാൻ സഹായിക്കുന്നു. ശരീരത്തിന്റെ സ്വാഭാവിക താപനില നിയന്ത്രണ സംവിധാനങ്ങളെ തടസപ്പെടുത്തുന്നു. പ്രായമായവരിലും കുട്ടികളിലും ഇത് വിറയൽ പോലുള്ള ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കും.

അന്തരീക്ഷത്തിലെ ഈർപ്പം കുറയുന്നതിനാൽ കണ്ണുകളും ചർമ്മവും വരണ്ടതാകാൻ ഇടയാക്കുന്നു. ചിലർക്ക് ചർമ്മം വരണ്ട് ചൊറിച്ചിലും അനുഭവപ്പെടും.ഇത്തരക്കാര്‍ സ്കിന്‍ സ്പെഷലിസ്റ്റിനെ സമീപിക്കുക. ഡോക്ടര്‍ നിര്‍ദേശിക്കുന്ന മോയിസ്ചറൈസറും സോപ്പും പതിവായി ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക.

എസിയുള്ള മുറിയിൽ ഉറങ്ങുമ്പോൾ താപനില 24°C ൽ പരിമിതപ്പെടുത്തുന്നതാണ് എപ്പോഴും നല്ലത്. പുറത്തെ താപനില, ഈർപ്പം അളവ് തുടങ്ങിയ ബാഹ്യ ഘടകങ്ങളെ അടിസ്ഥാനമാക്കി ക്രമീകരണങ്ങൾ നടത്താം. ചൂട് കൂടുന്ന സാഹചര്യത്തിൽ ആളുകൾ ഏറ്റവും കുറഞ്ഞ താപനിലയിൽ എസി സജ്ജമാക്കാൻ മുതിരാറുണ്ട്, പക്ഷേ ആരോഗ്യത്തിനു അത്ര നല്ലതല്ല.

എസിയുടെ ഫിൽട്ടറുകൾ ആറുമാസത്തിലൊരിക്കൽ വൃത്തിയാക്കാം. ഇതിൽ പൊടി നിറയുന്നത് അലർജി പോലുള്ള പ്രശ്‌നങ്ങൾ ഒഴിവാക്കാം. എസിയിൽ കൂടുതൽ നേരം കിടക്കുന്നത് നിർജലീകരണത്തിന് കാരണമാകും. പലപ്പോഴും ദാഹം തോന്നാത്തതുകൊണ്ട് പലരും വെള്ളം കുടിക്കാറില്ല. എന്നാൽ ദാഹം തോന്നിയില്ലെങ്കിലും കൃത്യമായ ഇടവേളകളിൽ വെള്ളം കുടിക്കണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News