എന്താണ് നീറ്റ് പരീക്ഷാ വിവാദം? അറിയാം…

സർക്കാർ മെഡിക്കൽ കോളേജുകളിലേക്കും സ്വകാര്യ മെഡിക്കൽ കോളേജുകളിലേക്കുമുള്ള പ്രവേശന പരീക്ഷയാണ് നീറ്റ്. പരീക്ഷയെഴുതിയ 67 പേര്‍ക്ക് 720/720 മാർക്കോടെ ഒന്നാം റാങ്ക് ലഭിച്ചതാണ് ഇപ്പോൾ നടക്കുന്ന വ്യവാദത്തിനു കാരണം. ഏറെപേർക്ക് ഒരേ മാർക്കും റാങ്കും വന്നതോടെ പരാതിയുമായി വിദ്യാർത്ഥികളും മാതാപിതാക്കളും രംഗത്തെത്തി. പരീക്ഷ ഫലത്തിനെതിരെ രണ്ട് ഹൈക്കോടതികളിൽ രണ്ട് ഹർജികൾ ഫയൽ ചെയ്തിട്ടുണ്ട്. ചോദ്യപേപ്പർ ചോർന്നതിൻ്റെ അടിസ്ഥാനത്തിൽ പരീക്ഷ വീണ്ടും നടത്തണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ മറ്റൊരു ഹർജിയും ഫയൽ ചെയ്തിരുന്നു.

മെയ് 5ന്, 571 നഗരങ്ങളിലായി നടന്ന പ്രവേശന പരീക്ഷയിൽ ഏകദേശം 2.4 ദശലക്ഷം വിദ്യാർഥികൾ പങ്കെടുത്തിരുന്നു. ഇതിൽ 14 എണ്ണം ഇന്ത്യക്ക് പുറത്താണ്. രാജ്യത്തുടനീളമുള്ള 700-ലധികം മെഡിക്കൽ കോളേജുകളിലായി ആകെ 1,08,940 എംബിബിഎസ് സീറ്റുകളാണുള്ളത്. ഈ സീറ്റുകളിലേക്കുള്ള പ്രവേശനപരീക്ഷയാണ് നടന്നത്. ഫലം വന്നപ്പോൾ 67 വിദ്യാർത്ഥികൾക്ക് ഓൾ ഇന്ത്യ തലത്തിൽ ഒന്നാം റാങ്ക്, കഴിഞ്ഞ തവണ ഒന്നാം റാങ്ക് രണ്ട് പേർക്കാനുണ്ടായിരുന്നത്. ഈ 67 ൽ 44 പേർക്ക് അടിസ്ഥാന ഭൗതികശാസ്ത്ര ചോദ്യത്തിനുള്ള ഉത്തരം തെറ്റായി ലഭിച്ചുവെന്നും, എൻസിഇആർടിയുടെ 12-ാം ക്ലാസ് പാഠപുസ്തകത്തിൻ്റെ പഴയ പതിപ്പിന് പിഴവുണ്ടായതിനാൽ ഗ്രേസ് മാർക്ക് നൽകിയെന്നും വിവരങ്ങളുണ്ട്.

Also Read:‘തൃശൂര്‍ ഡിസിസി ഓഫീസിന് മുന്നിലുള്ള ടാങ്കിലെ ചെളിക്കുണ്ടില്‍ നിന്നാണ് താമര വിരിഞ്ഞത്’: പി ബാലചന്ദ്രന്‍ എംഎല്‍എ

ഈ വർഷം പരീക്ഷയിൽ പങ്കെടുത്തവരുടെ എണ്ണം 2023-നെ അപേക്ഷിച്ച് ഏകദേശം 3 ലക്ഷത്തോളം കൂടുതലാണെന്നും, ഉദ്യോഗാർത്ഥികളുടെ വർദ്ധനവ് സ്വാഭാവികമായും ഉയർന്ന സ്ഥാനക്കാരുടെ എണ്ണത്തിൽ വർദ്ധനവിന് കാരണമായെന്നും എൻടിഎ പത്രക്കുറിപ്പിലൂടെ അറിയിച്ചിരുന്നു. മുൻകോടതി വിധികളുടെ അടിസ്ഥാനത്തിൽ ഗ്രേസ് മാർക്ക് നൽകിയെന്നാണ് എൻടിഎ അറിയിച്ചത്. ഈ വർഷം പരീക്ഷയിൽ പങ്കെടുത്തവരുടെ എണ്ണം 2023-നെ അപേക്ഷിച്ച് ഏകദേശം 3 ലക്ഷത്തോളം കൂടുതലാണെന്നും, വിദ്യാർത്ഥികളുടെ എണ്ണത്തിലുള്ള വർദ്ധനവ് ഒരേ മാർക്ക് കിട്ടിയവരുടെ എണ്ണത്തിലും വർദ്ധനവുണ്ടാക്കി എന്നും എൻ ടി എ അറിയിച്ചു.

കൂടുതൽ വിദ്യാർത്ഥികൾ 720 മാർക്ക് നേടിയെന്ന വാദത്തിന് പുറമെ, സാധ്യമായ ഏറ്റവും ഉയർന്ന മാർക്ക് 716 ആണെന്നും 718, 719 എന്നീ മാർക്കുകൾക്ക് അർത്ഥമില്ലെന്നും ആരോപണമുണ്ട്. സമയനഷ്ടത്തിന് കോമ്പൻസേഷൻ മാർക്ക് നൽകിയെന്നാണ് എൻടിഎ ഇതിന് മറുപടിയായി പറഞ്ഞത്. 1,563 ഉദ്യോഗാർത്ഥികൾക്ക് കോമ്പൻസേഷൻ മാർക്ക് ലഭിച്ചു. ഈ വിദ്യാര്‍ത്ഥികളുടെ പുതുക്കിയ മാർക്കുകൾ 20 മുതൽ 720 വരെ വ്യത്യാസപ്പെടുന്നു. കോമ്പൻസേറ്ററി മാർക്കിലൂടെ രണ്ട് വിദ്യാർത്ഥികൾക്ക് യഥാക്രമം 718, 719, എന്നിങ്ങനെ മാർക്കുകൾ ലഭിച്ചിട്ടുണ്ടെന്നും എൻ ടി എ പറയുന്നു.

Also Read: വാർഡ് പുനസംഘടന ബിൽ പാസാക്കുന്നതിന് അടിയന്തര സാഹചര്യമുണ്ടായിരുന്നു; ബില്ലിൽ ഒരു ഭേദഗതിയും ഭരണപക്ഷവും പ്രതിപക്ഷവും നൽകിയിട്ടില്ല: എം ബി രാജേഷ്

ഓരോ വർഷവും ഉദ്യോഗാർത്ഥികളുടെ മൊത്തത്തിലുള്ള പ്രകടനത്തെ അടിസ്ഥാനമാക്കിയാണ് കട്ട്ഓഫ് സ്കോറുകൾ നിർണ്ണയിക്കുന്നത്. എൻടിഎയുടെ കണക്കനുസരിച്ച് കഴിഞ്ഞ വര്ഷം 20.87 ലക്ഷം വിദ്യാർഥികൾ നീറ്റ് യുജിക്ക് രജിസ്റ്റർ ചെയ്തിരുന്നു. ഇത്തവണ അത് 23.81 ലക്ഷമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News