തിങ്ക‌ളാഴ്ച ജോലിയ്ക്ക് പോകാൻ മടിയാണോ ? എന്നാൽ, നിങ്ങൾക്ക് സൺഡേ ആങ്സൈറ്റിയാവാം

ഒരാഴ്ച മുഴുവൻ ജോലിഭാരവും തിരക്കുകളും കഴിഞ്ഞ് ലഭിക്കുന്ന ഒരു അവധി ദിവസമാണ് പലർക്കും ഞായറാഴ്ച. എന്നാൽ വൈകുന്നേരമാകുന്നതോടെ മനസ്സിൽ അസ്വസ്ഥതയോ സമ്മർദവും കാരണമാറിയാത്ത ഉത്കണ്ഠയോ അനുഭവപ്പെടാറുണ്ടോ? തിങ്കളാഴ്ച വീണ്ടും ജോലിക്ക് പോകണമെല്ലോ അല്ലെങ്കിൽ പഠനത്തിലേക്ക് മടങ്ങേണ്ടി വരുമെല്ലോ എന്ന ചിന്തയാണ് ഇതിന് പിന്നിൽ. ഇതിനെയാണ് സാധാരണ സൺഡേ ആങ്സൈറ്റി എന്ന് വിശേഷിപ്പിക്കുന്നത്.

അവധി ദിവസം വൈകുന്നേരമോ രാത്രിയോ അടുത്ത ദിവസത്തെ കുറിച്ചുള്ള അമിത ചിന്ത, ജോലിഭാരം, ഡെഡ്‌ ലൈൻ, മീറ്റിങ്ങുകൾ, സ്കൂൾ/കോളജ് സമ്മർദം എന്നിവ ചിന്തിച്ച് ഉണ്ടാകുന്ന ഉത്കണ്ഠയാണ് സൺഡേ ആങ്സൈറ്റി. ഇത് ഒരു രോ​ഗാവസ്ഥയല്ലെങ്കിലും സ്ഥിരമായി അനുഭവപ്പെടുന്നത് മാനസികാരോ​ഗ്യത്തെ ബാധിക്കാം.

ALSO READ; ഡോക്ടറെ കാണുമ്പോൾ ബിപി കുതിച്ചുയരുന്നു; എന്താണ് വൈറ്റ് കോട്ട് ഹൈപ്പർടെൻഷൻ

ജോലിസമ്മർദ്ദം ടാസ്കുകൾ, അടുത്ത ആഴ്ചയിലെ ഡെഡ്‌ലൈൻ, മീറ്റിങ്ങുകൾ എന്നിവ ചിന്തിക്കുന്നത് ഉത്കണ്ഠ കൂട്ടും. വീക്കൻ്റിലും ജോലി ചിന്തകൾ വിട്ടുമാറാതെ തുടർന്നാൽ മനസിന് വിശ്രമം ലഭിക്കില്ല. സ്വന്തം ജോലി സന്തോഷം നൽകുന്നില്ലെങ്കിൽ തിങ്കളാഴ്ചയോടുള്ള വിരക്തി കൂടും.

വീക്കന്റിൽ വൈകി ഉറങ്ങുകയും വൈകി എഴുന്നേൽക്കുകയും ചെയ്യുന്നത് ബോഡി ക്ലോക്ക് തകർക്കും. ഇത് തിങ്കളാഴ്ചയെ കൂടുതൽ ബുദ്ധിമുട്ടാക്കും. തിങ്കളാഴ്ച ചെയ്യേണ്ട കാര്യങ്ങൾ മനസ്സിൽ വീണ്ടും വീണ്ടും ആവർത്തിക്കുന്നത് ഉത്കണ്ഠ കൂട്ടും.

മാനസികമായ അസ്വസ്ഥത, ഹൃദയമിടിപ്പ് കൂടുക, ഉറങ്ങാൻ ബുദ്ധിമുട്ട്, തലവേദ. ‌വയറുവേദന അല്ലെങ്കിൽ ദഹനപ്രശ്നങ്ങൾ. മാനസികാവസ്ഥ മാറുക. ചെറിയ കാര്യങ്ങൾക്കും ദേഷ്യം ‍എന്നിവയാണ് മറ്റു കാരണങ്ങൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News