
ലോകത്തിലെ ഏറ്റവും മികച്ച കാര്‍ ഏതാണ് എന്ന് ചോദിച്ചാല്‍ എന്തായിരിക്കും നിങ്ങളുടെ മറുപടി ? നമുക്ക് ഈ ചോദ്യത്തിന് പല കാറുകളുടെ പേരും മറുപടിയായി പറയാനുണ്ടാകും. എന്നാല്‍ ഈ ചോദ്യത്തിനുള്ള ഉത്തരം ഇപ്പോള്‍ കണ്ടെത്തിയിരിക്കുകയാണ്.
Also Read : മുഖംമാറാൻ താറും എക്സ് യു വി 700ഉം; അടുത്ത വർഷം പുത്തൻ താരോദയങ്ങളാകും
കിയ EV3 ആണ് ലോകത്തിലെ ഏറ്റവും മികച്ച കാര്‍. കിയയുടെ ഈ ഇലക്ട്രിക് കാര്‍ 2025 ലെ വേള്‍ഡ് കാര്‍ ഓഫ് ദ ഇയര്‍ കിരീടം നേടിയിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ലോകത്തിലെ ഏറ്റവും വലിയ കാര്‍ കമ്പനികള്‍ അവരുടെ മോഡലുകള്‍ പ്രദര്‍ശിപ്പിച്ച ന്യൂയോര്‍ക്ക് ഇന്റര്‍നാഷണല്‍ ഓട്ടോ ഷോയില്‍ കഴിഞ്ഞ ദിവസം ആയിരുന്നു ഈ പ്രഖ്യാപനം.
ഈ വര്‍ഷം അവാര്‍ഡിനായുള്ള മത്സരത്തില്‍, കിയ EV3, ബിഎംഡബ്ല്യു എക്‌സ്3, ഹ്യുണ്ടായ് ഇന്‍സ്റ്റര്‍/കാസ്പര്‍ ഇലക്ട്രിക് തുടങ്ങിയ ശക്തമായ കാറുകളുമായാണ് മത്സരിച്ചത്. എന്നാല്‍ സ്‌റ്റൈലിംഗ്, സാങ്കേതികവിദ്യ, വില എന്നിവ കാരണം EV3 വിജയിയാവുകയായിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here