
തീവണ്ടിയിൽ സ്ഥിരമായി യാത്ര ചെയ്യുന്നവരാണെങ്കിൽ ട്രെയിന്റെ അവസാന ബോഗിയ്ക്ക് പിന്നിലെ എക്സ് ചിഹ്നം എന്തായാലും കണ്ടിട്ടുണ്ടാവും. അത് വെറുമൊരു അടയാളമല്ല, പിന്നിലുണ്ട് ഒരു ചെറിയ വലിയ കാര്യം. റെയിൽവേയുടെ സുരക്ഷാ ക്രമീകരണങ്ങളിൽ ഈ എക്സ് ചിഹ്നത്തിന് വലിയ പ്രാധാന്യമുണ്ട്.
എന്താണ് ഈ എക്സ് അടയാളം. ട്രെയിന്റെ അവസാന ബോഗിയ്ക്ക് പിന്നിലാണ് മഞ്ഞ നിറത്തിൽ ‘x’ എന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യൻ റെയിൽവേയുടെ നിയമപ്രകാരം എല്ലാ പാസഞ്ചർ ട്രെയിനുകൾക്ക് പിന്നിലും ഈ എക്സ് ചിഹ്നം നിർബന്ധമാണ്. ഈ ചിഹ്നം പ്രധാനമായും റെയിൽവേ ഉദ്യോഗസ്ഥർക്ക് നൽകുന്ന സൂചനയാണ്.
ഒരു ട്രെയിൻ സ്റ്റേഷൻ കടന്നു പോകുമ്പോൾ അതിന്റെ അവസാന കോച്ചിൽ എക്സ് എന്ന് കണ്ടാൽ ആ ട്രെയിൽ സുരക്ഷിതമാണെന്ന് റെയിൽവേ ഉദ്യോഗസ്ഥർക്ക് മനസിലാക്കാം. യാത്രാമധ്യേ ഏതെങ്കിലും കോച്ചുകൾ ട്രെയിനിൽ നിന്ന് വേർപ്പെട്ട് പാളത്തിൽ കുടുങ്ങി കിടക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ ഇത് സഹായിക്കുന്നു. എക്സ് അടയാളമില്ലാതെ ഏതെങ്കിലും ട്രെയിൻ കടന്നു പോയാൽ അതിനർത്ഥം കോച്ചുകൾ എവിടെയെങ്കിലും വേർപ്പെട്ട് കിടക്കുന്നുണ്ടെന്നാണ്. ഇത്തരം സാഹചര്യങ്ങളിൽ ഉടനടി നടപടി സ്വീകരിക്കാൻ റെയിൽവേയ്ക്ക് സാധിക്കുന്നു.
ALSO READ; രണ്ട് മാസത്തിനുള്ളിൽ പൂർത്തിയാക്കിയത് 22 ട്രിപ്പുകൾ; സൂപ്പർ ഹിറ്റായി കെഎസ്ആർടിസി ഗോവ പാക്കേജ്
എക്സ് അടയാളത്തിന് പുറമേ മറ്റു ചില സുരക്ഷാ മുന്നറിയിപ്പുകളുക്കൂടി ട്രെയിനിലുണ്ടാവും. രാത്രികാലങ്ങളിൽ എക്സ് അടയാളം അങ്ങനെ ദൃശ്യമാവില്ല. അതുക്കൊണ്ട് അവസാന കോച്ചിന് താഴെയായി ഒരു ചുവന്ന ലൈറ്റ് ഘടിപ്പിച്ചിട്ടുണ്ടാവും. രാത്രിയിൽ ആ ലൈറ്റ് മിന്നുന്നത് കണ്ട് ട്രെയിൻ സുരക്ഷിതമാണെന്ന് ഉദ്യോഗസ്ഥർക്ക് ഉറപ്പുവരുത്താം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

