
പല സംസ്കാരങ്ങളിലും പരിശുദ്ധമായ സ്ഥലങ്ങളുടെ കാവൽക്കാരായാണ് പൂച്ചകളെ കരുതി പോരുന്നത്. ആധുനിക കാലത്ത് ഏറ്റവും അധികം ആരാധകരുള്ള ജീവിയുമാണ് പൂച്ച സെര്‍. പൂച്ച സെറിന്റെ ധൈര്യത്തെ പ്രകീര്‍ത്തിക്കുന്ന നിരവധി വീഡിയോകളും മറ്റും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കാറുമുണ്ട്. പൂച്ചകളെ താലോലിക്കാൻ വേണ്ടിയുള്ള ക്യാറ്റ് കഫേകള്‍ പോലുള്ള സ്ഥലങ്ങളും ഇപ്പോള്‍ ലോകത്തിലെ പല നഗരങ്ങളിലുമുണ്ട്.
പേടിക്കാനും ബുദ്ധി വേണം എന്നാണ് പൂച്ചകളുടെ ധൈര്യത്തെ കളിയാക്കി പറയുന്നത്. എന്നാല്‍ ഒരു പറ്റം നായ്ക്കള്‍ വന്നാലും നടുവളച്ച് രോമങ്ങള്‍ എഴുന്നേറ്റ് നിന്ന് പോരാടുന്ന പൂച്ചകളെ ആളുകള്‍ക്ക് വളരെ ഇഷ്ടമാണ്. സിംഹത്തിന്റെ മടയില്‍ കയറി വെല്ലു വിളിക്കാൻ പോലും മടിയില്ലാത്ത പൂച്ചക്ക് ആകെ പേടി വെള്ളത്തിനെയാണെന്നും അല്ലെങ്കില്‍ തിമിംഗലത്തിന്റെ മൂക്കില്‍ പോലും പൂച്ച പോയി തൊണ്ടിയേനെ എന്നുമാണ് പൂച്ച ആരാധകരുടെ വാദം.
Also Read: തേൻ കുടിക്കുന്നു പറക്കുന്നു പരാഗണം; നടത്തുന്നത് പൂമ്പാറ്റയല്ല റോബോട്ടുകള്‍
എങ്ങനെ കിട്ടി പൂച്ച സെര്‍ ന് ഈ ധൈര്യം?
സഹജ വേട്ടക്കാരായ പൂച്ചകളുടെ ചടുലതായാണ് ഇവരുടെ ധൈര്യത്തിന്റെ അടിസ്ഥാനം. ഇരയെ ഒളിഞ്ഞു പിന്തുടരാനും പൊടുന്നെനെ ചാടി വീഴാനുമുള്ള സഹജ സ്വഭാവമാണ് പൂച്ചകൾക്കുള്ളത്. കൂടാതെ കടുവകളും പുലിയും സിംഹവുമൊക്കെ ചെയ്യുന്നത് പോലെ ടെറിട്ടറി സംരക്ഷിക്കുന്ന സ്വഭാവവും പൂച്ചകൾക്ക് ഉണ്ട് അതിനാൽ തന്നെ അങ്ങോട്ട് കടന്നു കയറുന്നവരെ പൂച്ച സർ നേരിടും.
കൗതുകം ലേശം കൂടുതലായ പൂച്ചകൾ ജിഞ്ജാസുക്കളാണ് അതിനാൽ പുതുതായി എന്തെങ്കിലും കണ്ടാൽ പൊയി തൊണ്ടുന്നത് ഇവരുടെ രക്തത്തിൽ അലിഞ്ഞിരിക്കുന്ന കാര്യമാണ്. എന്തായാലും ആശാന്റെ മുമ്പിൽ ഇനി സാക്ഷാൽ ദിനോസറാണെങ്കിലും പോയി ഒന്ന് തോണ്ടും അത് പൂച്ചകളുടെ ജന്മസിദ്ധമായ സ്വഭാവമാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here