കെഎസ്ആർടിസിയുടെ സീരിയൽ നമ്പറിന് പിന്നിലെ ആ രഹസ്യം അറിയാമോ ?

കെഎസ്ആർടിസി ബസിൽ എപ്പോഴെങ്കിലുമൊക്കെ യാത്ര ചെയ്തിട്ടുള്ളവർ ആണെങ്കിൽ ബസിന് മുന്നിൽ കുറിച്ചിരിക്കുന്ന സീരിയൽ നമ്പറും ശ്രദ്ധിച്ചിട്ടുണ്ടാവണം. കെഎസ്ആർടിസിയുടെ സീരിയൽ നമ്പറിന് പിന്നിലൊരു കഥയുണ്ട്. മൂന്ന് അക്ഷരങ്ങളും മൂന്ന് അക്കങ്ങളുമാണ് കെഎസ്ആർടിസിയ്ക്ക് മുന്നിലുള്ള സീരിയൽ നമ്പറുകൾ. എന്നാൽ ഈ അക്ഷരങ്ങൾക്ക് പിന്നിൽ ആരും ആലോചിക്കാത്ത ഇത്തിരി കഥയും കാര്യവുമുണ്ട്.

1970 കളിലാണ് ഇത്തരത്തിലുള്ള ബോണറ്റ് നമ്പറുകൾ അഥവാ ബസ് കോഡുകൾ കെഎസ്ആർടിസി ഉപയോഗിച്ചു തുടങ്ങിയത്. ‘TRANSPORT’ എന്ന വാക്കിൽ നിന്നുമാണ് ഈ കോഡിലെ അക്ഷരങ്ങൾ എടുത്തിരിക്കുന്നത്. ഇതിലെ T, R, A, N, S, P എന്നീ അക്ഷരങ്ങളാണ് ബസ് കോഡിനായി ഉപയോഗിക്കാറുള്ളത്.

ALSO READ;  വെള്ളം വില്ലനാകും ! പുതിയ കാറുകൾ കഴുകുമ്പോൾ സൂക്ഷിച്ചില്ലെങ്കിൽ കീശ കീറും

ഏത് വർഷോപ്പിലാണ് ബസുകൾ നിർമ്മിച്ചതെന്ന് അറിയാനാണ് ഈ കോഡുകൾ ഉപയോ​ഗിക്കുന്നത്. തിരുവനന്തപുരത്തെ പാപ്പനംകോട്ടുള്ള സെൻട്രൽ വർക്ക്ഷോപ്പും മാവേലിക്കര, ആലുവ, എടപ്പാൾ, കോഴിക്കോട് എന്നിവടങ്ങളിലുള്ള റീജിയണൽ വർക്ക്ഷോപ്പുകളുമാണ് കെഎസ്ആർടിസിയുടെ ബോഡി ബിൽഡിംഗ് വർക്ക്ഷോപ്പുകൾ. തിരുവനന്തപുരം സെൻട്രൽ, മാവേലിക്കര, ആലുവ, എടപ്പാൾ എന്നിവയാണ് സംസ്ഥാനത്തെ കെഎസ്ആർടിസി വർക്ക്ഷോപ്പുകൾ. യഥാക്രമം സി, എം, എ, ഇ എന്നീ വർക്ക്ഷോപ്പ് കോഡ് കൂടി ചേർത്താണ് ഇവിടെ നിർമ്മിക്കുന്ന വണ്ടികളിറങ്ങുന്നത്.

കെഎസ്ആർടിസി ബസുകളിറക്കാൻ തുടങ്ങിയപ്പോഴേതന്നെ പ്രത്യേകം സീരിയൽ നമ്പർ വേണമെന്ന ആശയമുണ്ടായി. അതിനായി കേരള സ്റ്റേറ്റ് ​റോഡ് ട്രാൻസ്പോർ‍ട്ട് കോർപ്പറേഷനിലെ TRANSPORT ൽനിന്നും ആവർത്തന അക്ഷരങ്ങളും “ഒ” യും ഒഴിവാക്കി T, R, A, N, S, P എന്ന ശ്രേണി തിരഞ്ഞെടുത്തു. അതുകൊണ്ട് തന്നെ ആദ്യകാലങ്ങളിൽ വണ്ടികൾ “T” സീരീസിലും തുടർന്ന് “R”, “A”, “N”, “S”, “P” സീരീസുകളിലുമാണ് നിർമ്മിച്ച് ഇറക്കിയിരുന്നത്. അതിനു ശേഷമാണു ഷാസികൾ വാങ്ങി KSRTC യുടെ തന്നെ ബോഡി ബിൽഡിംഗ് വർക്ക്ഷോപ്പുകളിൽ ബസ് ബോഡി നിർമിച്ചുതുടങ്ങിയത് അതിന് ശേഷമാണ് സീരിയൽ നമ്പറിലെ കോ‍‍ഡിൽ മാറ്റം വരുത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News