മണ്ഡല പുനർനിർണയ ബിൽ: വനിതാ സംവരണ ബില്ലിനെ പുകമറയാക്കി എക്കാലവും രാജ്യം ഭരിക്കാനുള്ള ബിജെപിയുടെ തന്ത്രമോ?, അവലോകനം…

bjp strategy behind delimitation bill

2026-ന് ശേഷമുള്ള സെൻസസിനെ അടിസ്ഥാനമാക്കി ബിജെപി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നതാണ് മണ്ഡല പുനർനിർണയം. 543 സീറ്റുകളിൽ നിന്ന് ലോക്സഭാ സീറ്റുകൾ 850 ആയി വർധിപ്പിക്കാനാണ് ബിജെപി ഇതിലൂടെ ലക്ഷ്യമിടുന്നത്. മണ്ഡല പുനർനിർണയം എന്ന ബിൽ വനിതാ സംവരണ ബില്ലിനെ പുകമറയാക്കി രാജ്യത്ത് നടപ്പിലാക്കാനാണ് ബിജെപി ഉദ്ദേശിക്കുന്നത്. വനിതാ സംവരണം പ്രത്യക്ഷത്തിൽ നടപ്പിലാക്കാൻ കഴിയാതെ വാക്കുകളിൽ മാത്രം ഒതുക്കുന്ന ബിജെപി സർക്കാർ, ഈ ബില്ലിനെ കൊട്ടിഘോഷിച്ച് നടപ്പിലാക്കാൻ ശ്രമിക്കുന്നതിനെ നാം ഓരോരുത്തരും ഭയക്കേണ്ടതുണ്ട്. ബിജെപി സർക്കാർ എന്ത് ബില്ലുകൾ കൊണ്ടുവന്നാലും അവരുടെ ദൂര വ്യാപക ലക്ഷ്യം നാം തിരിച്ചറിയേണ്ടതുണ്ട്.

മണ്ഡല പുനർനിർണയ ബില്ല് എന്താണ്?

33 ശതമാനം അല്ലെങ്കിൽ മൂന്നിലൊന്ന് ശതമാനം സീറ്റുകൾ വനിതകൾക്ക് സംവരണം ചെയ്യുന്നതോടുകൂടി ലോക്സഭ, നിയമസഭ സീറ്റിന്റെ എണ്ണം കൂടുന്നു. അതിനൊപ്പം മണ്ഡല പുനർനിർണയ ബില്ലും അവതരിപ്പിക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. ലോക്സഭാ സീറ്റുകളുടെ എണ്ണം 543ൽ നിന്ന് 850 ആക്കി ഉയർത്താനാണ് മണ്ഡല പുനർ നിർണയ ബില്ലിലൂടെ മോദി സർക്കാർ ലക്ഷ്യമിടുന്നത്. ബിൽ നിയമമായാൽ 850 ആയി ലോക്സഭ സീറ്റ്‌ ഉയരും.

ALSO READ: മണ്ഡലപുനര്‍നിര്‍ണയം പ്രതിഷേധം ശക്തമാക്കി സിപിഐഎമ്മും സ്റ്റാലിനും

വനിതാ സംവരണ ബിൽ എന്താണ്?

33 ശതമാനം അല്ലെങ്കിൽ മൂന്നിലൊന്ന് ശതമാനം സീറ്റുകൾ വനിതകൾക്ക് സംവരണം ചെയ്യുകയാണ് വനിതാ സംവരണ ബില്ലിലൂടെ നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. ഇതിലൂടെ സ്ത്രീ പ്രാതിനിധ്യം വർധിപ്പിക്കുകയാണ് ലക്ഷ്യം. ഇതോടുകൂടി ലോക്സഭയിലും നിയമസഭയിലും 50 ശതമാനം സ്ത്രീ പ്രാതിനിധ്യമുണ്ടാകും.

എന്തുകൊണ്ട് മണ്ഡല പുനർനിർണയ ബിൽ ഏതിർക്കപ്പെടണം?

2011ൽ ആണ് ഇന്ത്യയിൽ അവസാനമായി സെൻസസ് നടക്കുന്നത്. 2021ൽ സെൻസസ് നടക്കേണ്ടിയിരുന്നെങ്കിലും കോവിഡ് കാരണം നടന്നിരുന്നില്ല. 2026ന് ശേഷമാണ് സെൻസസ് നടക്കാൻ പോകുന്നത്. വനിതാ സംവരണം നടപ്പിലാക്കുന്നത് നല്ലതാണെന്നിരിക്കെ അതിനിടെയിൽ ഒരു പഴുത് കണ്ടെത്തിയാണ് മണ്ഡല പുനർനിർണയ ബിൽ ബിജെപി നടപ്പിലാക്കാൻ ശ്രമിക്കുന്നത്.

2023ൽ ആണ് അടിയന്തരമായി നരേന്ദ്രമോദി വനിതാ സംവരണ ബിൽ പാസാക്കുന്നത്. 140 കോടി ജനങ്ങൾ ഇന്ത്യയിൽ ഉണ്ടെന്നിരിക്കെ അതിൽ 70 കോടിയും സ്ത്രീകളാണ്. എന്നാൽ അതിലെ വനിതാ പ്രാതിനിധ്യം എന്നത് 543 അംഗങ്ങളിൽ വെറും 74 പേരാണ്. തെരഞ്ഞെടുപ്പ് പ്രക്രിയയിൽ ഏറ്റവും കൂടുതൽ സ്ത്രീകളാണ് വോട്ട് ചെയ്യുന്നതെന്നിരിക്കെയാണ് അംഗസംഖ്യയിൽ ഏറ്റവും കുറവ്. അതുകൊണ്ട് നിശ്ചയമായും വനിതാ സംവരണം നടപ്പാക്കേണ്ടത് അത്യാവശ്യമാണ്. എന്നാൽ ഇതിനിടയിലൂടെ നടപ്പാക്കാൻ ശ്രമിക്കുന്ന മണ്ഡല പുനർനിർണയത്തെക്കുറിച്ച് നാം ആശങ്കപ്പെടണം.

വനിതാ സംവരണം നടപ്പിലാക്കി കൊണ്ട് ലോക്സഭ/ നിയമസഭാ അംഗങ്ങളുടെ എണ്ണം വർദ്ധിപ്പിച്ചു കഴിഞ്ഞാൽ 307 സീറ്റുകൾ വർധിച്ച് 850 ആയി ഉയരും. എന്നാൽ ഇതിൽ 237 സീറ്റും വർധിക്കാൻ പോകുന്നത് വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലാണ്. തെക്കേ ഇന്ത്യയിൽ കേവലം 70 സീറ്റുകളാണ് വർദ്ധിക്കുന്നത്. വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ ബിജെപിക്ക് വ്യക്തമായ ആധിപത്യം ഉണ്ടെന്നിരിക്കെ, 650 സീറ്റുകൾ മാത്രം വടക്കേ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി ഉണ്ട്.

അതേസമയം, തെക്കേ ഇന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളിൽ നിന്നായി വെറും 200 സീറ്റുകൾ മാത്രമാണുള്ളത്. കേവല ഭൂരിപക്ഷത്തിന് വെറും 426 സീറ്റ്‌ വേണമെന്നിരിക്കെ മണ്ഡല പുനർനിർണയം നടപ്പിലാക്കുകയാണെങ്കിൽ ബിജെപിക്ക് ആയാസരഹിതമായി ഭരണം വീണ്ടും നിലനിർത്താൻ കഴിയും. മണ്ഡല പുനർനിർണയ ബിൽ പാസാക്കുകയാണെങ്കിൽ പിന്നെ തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലേക്ക് ബിജെപിക്ക് തിരിഞ്ഞ് നോക്കേണ്ട ആവശ്യം വരുന്നില്ല എന്നതാണ് വനിതാ സംവരണ ബില്ലിന്റെ മറവിൽ നടപ്പിലാക്കുന്ന മണ്ഡല പുനർനിർണയത്തിന്റെ ദൂഷ്യവശം. പുനർനിർണയ ബിൽ പാസായി കഴിഞ്ഞാൽ എക്കാലവും രാജ്യം ഭരിക്കാനുള്ള ബിജെപിയുടെ ഗൂഡനീക്കത്തിന് പൂർത്തീകരണമാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News