എന്താണ് ഈ 6-6-6 നടത്തം? ഇതുകൊണ്ട് ഫിറ്റ് ആകാൻ കഴിയുമോ?

walk

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഒരു ഹെൽത്ത് ചാലഞ്ചാണ് 6-6-6. എന്താണ് 6-6-6 എന്നറിയാമോ? ജിമ്മിൽ പോകാതെയും വിലയേറിയ ഫിറ്റ്നസ് ഉപകരണങ്ങളുടെ സഹായവും ഇല്ലാതെയും എളുപ്പത്തിൽ ശരീര ഭാരം കുറയ്ക്കാം എന്നാണ് ആരോ​ഗ്യ വിദഗ്ധർ പറയുന്നത്. അതിന് ഏറ്റവും സിമ്പിളായി ചെയ്യാൻ പറ്റുന്ന ഒന്നാണ് നടത്തം. എന്നാൽ ആ നടത്തത്തെ ശരിയായ രീതിയിൽ ഉപയോഗിച്ചാൽ ശരീരത്തിലെ കൊഴുപ്പ് ഒഴിവാക്കാനും ഫിറ്റ്നസ് വർധിപ്പിക്കാനും കഴിയുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. . ഈ 6-6-6 നടത്ത രീതി ഒന്ന് പരീക്ഷിച്ചാലോ. വാം-അപ്പ്, ബ്രിസ്ക് വാക്കിംഗ്, കൂൾ-ഡൗൺ എന്നിവ ഒരുമിപ്പിച്ചാൽ നടത്തം കൂടുതൽ ഫലപ്രദമാക്കും

ഈ ചലഞ്ച് ചെയ്യാൻ രാവിലെ 6 മണിക്കോ വൈകുന്നേരം 6 മണിയോയാണ് അനുയോജ്യം എന്ന് വിദഗ്ധർ പറയുന്നത്. നടത്തം തുടങ്ങുന്നതിനു മുൻപ് ശരീരത്തെ ചൂടാക്കുന്നതിനായി 6 മിനിറ്റ് പതുക്കെ നടക്കുക. 60 മിനിറ്റ് ബ്രിസ്ക് വാക്കിംഗ് അല്ലെങ്കിൽ 6000 ചുവടുകൾ വേഗത്തിൽ നടക്കുക. 6 മിനിറ്റ് കൂൾ-ഡൗൺ അഥവാ അവസാന 6 മിനിറ്റ് വേഗം കുറച്ച് സ്ലോ വാക്ക് ചെയ്യുന്നതിലൂടെ ശരീരം പതുക്കെ ശാന്തമാക്കാൻ സഹായിക്കുന്നു.

ഗുണങ്ങൾ

  • തുടക്കാർക്ക് അനുയോജ്യം
  • ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു
  • ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു
  • മാനസികാരോഗ്യം വർധിപ്പിക്കുന്നു

ടിപ്പ്

നടക്കുന്നതിന് മുമ്പും ശേഷവും ശരീരത്തിൽ ജലാംശം നിലനിർത്തുക. അതിനായി വാട്ടർ ബോട്ടിൽ കരുതുക. ഒരു ടൈമർ അല്ലെങ്കിൽ ഫിറ്റ്നസ് ട്രാക്കർ ഉപയോഗിക്കുന്നതും നല്ലതാണ്.

നിർദേശം

വിവരങ്ങള്‍ പൊതുവായ അറിവിലേക്കായി മാത്രമുള്ളതാണ്. ഇത് ഒരു വിദഗ്ദ്ധ ഡോക്ടറുടെ പ്രൊഫഷണൽ മെഡിക്കൽ ഉപദേശത്തിനോ, രോഗനിർണ്ണയത്തിനോ, ചികിത്സയ്ക്കോ പകരമല്ല. ആരോഗ്യപരമായ എന്തെങ്കിലും ബുദ്ധിമുട്ടുകളോ സംശയങ്ങളോ ഉണ്ടെങ്കിൽ ആരോഗ്യ വിദഗ്ദ്ധനെ നേരില്‍ കണ്ട് ഉപദേശം തേടുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News