
ചില സമയങ്ങളിൽ വേദനിപ്പിച്ച ഒരാളെ വേർപിരിയാൻ കഴിയാതെ നമ്മൾ വിഷമിക്കാറുണ്ട്. ഈ ബന്ധത്തിന് രക്തബന്ധം വേണമെന്നൊന്നും ഇല്ല. നമ്മളെ മാനസികമായോ ശാരീരികമായോ ചൂഷണം ചെയ്തവർ ആയിരിക്കാം അവർ. എന്നിരുന്നാലും നമുക്ക് അവരോട് സ്നേഹമോ അല്ലെങ്കിൽ ഒരു തരത്തിലും വിട്ടുപിരിയാൻ കഴിയാനാവാത്ത സഹാനുഭൂതിയോ അനുഭവപ്പെടാം . ഇതിനെയാണോ ട്രോമാ ബോണ്ടിങ് എന്ന് വിശേഷിപ്പിക്കുന്നത്?
ഏതൊരു ബന്ധത്തിലും ട്രോമാ ബോണ്ടിങ് നില നിന്നേക്കാം. എന്നാൽ ഇത് സാധാരണ കാണുന്നത് പ്രണയ ബന്ധങ്ങളിൽ ആണ്. മാനസികമായോ ശാരീരികമായോ പീഡനത്തിന് അല്ലെങ്കിൽ ചൂഷണത്തിന് ഇരയായ വ്യക്തിക്ക് ആ വ്യക്തിയെ ദ്രോഹിച്ച വ്യക്തിയുമായി ഒരു സഹാനുഭൂതിയുള്ള ബന്ധം വളർത്തിയെടുക്കുകയും ആ ബന്ധത്തിന്റെ പ്രത്യാഘാതങ്ങൾ തിരിച്ചറിയാൻ കഴിയാതെ വരുകയും ചെയ്യുമ്പോഴാണ് ഈ ബോണ്ടിങ് ഉടലെടുക്കുന്നതെന്ന് വിദഗ്ധർ പറയുന്നു.
ചൂഷണം ചെയ്ത വ്യക്തിയുടെ പെരുമാറ്റത്തെ ന്യായീകരിക്കുകയോ പ്രതിരോധിക്കുകയോ ചെയ്യുക, നിങ്ങളെ വേദനിപ്പിച്ച ആളുകളെക്കുറിച്ച് നിങ്ങൾ എപ്പോഴും ചിന്തിക്കുക, ആ വ്യക്തിയെ സഹായിക്കുവാൻ ആഗ്രഹിക്കുക, നമ്മളെ വേദനിപ്പിച്ച വ്യക്തിയെ വേർപിരിയാൻ കഴിയാതെ ഇരിക്കുക, യഥാർത്ഥ വികാരങ്ങളോ അഭിപ്രായമോ പങ്കു വെക്കാതിരിക്കുക എന്നിവയാണ് നിങ്ങൾ ട്രോമാ ബോണ്ടിൽ ആണെന്നുള്ള സൂചനകൾ. തെറാപ്പിയിലൂടെയും, സെൽഫ് കെയറിലൂടെയും, ആരോഗ്യകരമായ സുഹൃത് ബന്ധങ്ങളിലൂടെയും ട്രോമാ ബോണ്ടിങ് മറികടക്കാനാകുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

