ലഭിച്ചത് തെറ്റായ ഇചെല്ലാനോ ? പണം നഷ്ടമാവാതിരിക്കാൻ ഇക്കാര്യങ്ങൾ ചെയ്താൽ മതി

ആധുനിക ട്രാഫിക് സംവിധാനങ്ങൾ നിലവിൽ വന്നതോടെ തെറ്റായ ഇ ചെല്ലാനുകൾ വാഹന ഉടമകൾക്ക് ലഭിക്കുന്നത് പതിവായിരിക്കയാണ്. കാമറകൾ വാഹന നമ്പറുകൾ തെറ്റായി റീഡ് ചെയ്യുന്നതാണ് ഇതിന് പിന്നിലെ കാരണങ്ങൾ. ലഭിച്ച ഇ ചെല്ലാൻ സന്ദേശം തെറ്റാണെന്ന് ബോധ്യപ്പെട്ടാൽ ഇനി പിഴ അടയ്ക്കേണ്ട് ഇക്കാര്യങ്ങൾ ചെയ്താൽ മതി.

ലഭിച്ച ട്രാഫിക് ഫൈന്‍ സന്ദേശം തെറ്റാണെന്ന് ബോധ്യപ്പെട്ടാല്‍ ആദ്യം തന്നെ അത് ഔദ്യോഗിക വെബ്സൈറ്റ് വഴി പരിശോധിക്കുകയാണ് വേണ്ടത്. ഇതിനായി നമ്മൾ ആദ്യം കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ പരിവാഹന്‍ പോര്‍ട്ടല്‍ സന്ദർശിക്കണം. പരിവാഹൻ വെബ്‌സൈറ്റിൽ കയറി വാഹന നമ്പറോ ചലാന്‍ നമ്പറോ നല്‍കി നിയമലംഘനം നടന്ന സ്ഥലം, തീയതി, സമയം, തെളിവായി നല്‍കിയ ചിത്രം എന്നിവ പരിശോധിച്ച് ഉറപ്പുവരുത്തണം.

also read; വെറും 3 മണിക്കൂർ നേരത്തെ ചെക്കിംഗ്, തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിലെത്തിയ യാത്രക്കാരിൽ നിന്ന് പിഴയായി ഈടാക്കിയത് ഒരുലക്ഷം രൂപ

ക്യാമറയുടെ തകരാര്‍ മൂലമോ വാഹനം വിറ്റതിന് ശേഷം ആര്‍സി ബുക്ക് മാറ്റി നല്‍കാത്തത് മൂലമോ ആണ് തെറ്റായ പിഴ വന്നതെന്ന് ബോധ്യപ്പെട്ടാല്‍ പരാതി നല്‍കാന്‍ ആവശ്യമായ രേഖകള്‍ ശേഖരിക്കുകയാണ് അടുത്ത ഘട്ടം. വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് അഥവാ ആര്‍സി, ഡ്രൈവിംഗ് ലൈസന്‍സ് എന്നിവ ഇതിന് അത്യാവശ്യമാണ്.

ഇതോടൊപ്പം നിയമലംഘനം നടന്ന സമയത്ത് നിങ്ങളുടെ വാഹനം മറ്റ് എവിടെയെങ്കിലും ആയിരുന്നു എന്ന് തെളിയിക്കുന്ന ടോള്‍ രസീതുകള്‍, ജിപിഎസ് വിവരങ്ങള്‍ അല്ലെങ്കില്‍ സിസിടിവി ദൃശ്യങ്ങള്‍ എന്നിവയും കരുതണം. വാഹനം വിറ്റ ശേഷമുള്ള പിഴയാണെങ്കില്‍ അതിന്റെ വില്‍പന കരാര്‍ രേഖകളും ആവശ്യമായി വരും. ഇത് പരിശോധിക്കാനായി പരിവാഹൻ സൈറ്റിൽ തന്നെ ഓപ്ഷനുണ്ട്. ഇതിന് പുറമേ വെബ്സൈറ്റിൽ നേരിട്ട് പരാതി നൽകാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News