
ചൈനയില്‍നിന്നുള്ള ചില ഉത്പന്നങ്ങള്‍ക്ക് അമേരിക്ക ഏര്‍പ്പെടുത്തുന്ന 104 ശതമാനം അധികച്ചുങ്കവും ഇന്ത്യയ്ക്ക് ഏര്‍പ്പെടുത്തിയ 29 ശതമാനം അധികച്ചുങ്കവും ഇന്ന് മുതല്‍ പ്രാബല്യത്തില്‍വരുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലിവിറ്റ് അറിയിച്ചു.
അമേരിക്കയുടെ തീരുവ ഭീഷണിക്കെതിരെ അവസാനംവരെ പോരാടുമെന്ന് ചൈന പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ചൈനയില്‍നിന്നുള്ള ചില ഉത്പന്നങ്ങള്‍ക്ക് 104 ശതമാനം അധികച്ചുങ്കം ബുധന്‍മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് വൈറ്റഹൗസ് അറിയിച്ചത്.
Also Read : കൂടുതൽ വിരട്ടേണ്ടെന്ന് ചൈന: ട്രംപിൻ്റെ തീരുവ ഭീഷണിക്ക് മറുപടി
യുഎസ് ഉത്പന്നങ്ങള്‍ക്ക് 34 ശതമാനം തീരുവ ചുമത്താനുള്ള തീരുമാനം 24 മണിക്കൂറിനകം പിന്‍വലിച്ചില്ലെങ്കില്‍ ചൈനയ്ക്കുള്ള പകരച്ചുങ്കം 104 ശതമാനമാക്കുമെന്ന് ട്രംപ് കഴിഞ്ഞ ദിവസം ഭീഷണി മുഴക്കിയിരുന്നു.
അമേരിക്ക തുടങ്ങിവച്ച തീരുവ യുദ്ധത്തില്‍ ഏതറ്റംവരെയും പോകുമെന്ന് ചൈനയുടെ വിദേശ മന്ത്രാലയ വക്താവ് ലിന്‍ ജിയാന്‍ പറഞ്ഞിരുന്നു. ഇതോടെ ട്രംപ് തുടങ്ങിവച്ച തീരുവയുദ്ധത്തില്‍ യുഎസും ചൈനയും തമ്മിലുള്ള ഏറ്റുമുട്ടല്‍ ശക്തമായി.
കാനഡ അമേരിക്കന്‍ വാഹനങ്ങള്‍ക്ക് ചുമത്തുന്ന 25 ശതമാനം തീരുവയും ഇന്ന് തുടങ്ങും. അതേസമം തീരുവ ചര്‍ച്ചകള്‍ക്കായി 70 രാജ്യങ്ങള്‍ സമീപിച്ചെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. ജപ്പാന്‍, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളുമായി ആദ്യ ചര്‍ച്ചകള്‍ നടക്കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here