ഇനി വാട്ട്സ്ആപ്പിലും പരസ്യം: പേഴ്‌സണൽ ചാറ്റുകളിൽ കാണേണ്ടി വരുമോ?

വാട്ട്സ്ആപ്പിലെ പരസ്യങ്ങളിലൂടെ വരുമാന സ്രോതസ്സ് വളർത്തിയെടുക്കാൻ ഒരുങ്ങി മെറ്റ.വാട്ട്സ്ആപ്പിൽ ഇനി പരസ്യങ്ങൾ ഉണ്ടാകുമെന്ന് കമ്പനി തിങ്കളാഴ്ച അറിയിച്ചു. പ്രതിദിനം 1.5 ബില്യൺ ആളുകൾ ഉപയോഗിക്കുന്ന ആപ്പിന്റെ അപ്‌ഡേറ്റ് ടാബിൽ മാത്രമേ പരസ്യങ്ങൾ കാണാൻ കഴിയുകയുള്ളു എന്നും പേഴ്‌സണൽ ചാറ്റുകളിൽ പരസ്യങ്ങൾ കാണാൻ സാധിക്കില്ലെന്നും ആപ്പിന്റെ ഡെവലപ്പർമാർ പറഞ്ഞു.

“വാട്ട്സ്ആപ്പിലെ പേഴ്‌സണൽ ചട്ടുകൾക്ക് മാറ്റമുണ്ടാവില്ല, പേഴ്‌സണൽ മെസ്സേജുകൾ, കോളുകൾ, സ്റ്റാറ്റസ് എന്നിവ പൂർണ്ണമായും എൻക്രിപ്റ്റ് ചെയ്തിരിക്കുന്നു. പരസ്യങ്ങൾ കാണിക്കാൻ അവ ഉപയോഗിക്കാൻ കഴിയില്ല,” – വാട്ട്സ്ആപ്പ് പറഞ്ഞു.

Also read – ഇനി ആധാറിന്റെ ഫോട്ടോസ്റ്റാറ്റുകൾ വേണ്ട; അപ്ഡേറ്റുകൾ വീട്ടിലിരുന്ന് ചെയ്യാം: പരിഷ്‌കരണവുമായി UIDAI

വർഷങ്ങളായി വാട്ട്സ്ആപ്പ് പരസ്യത്തിനെതിരെയാണ് നിലപാട് സ്വീകരിച്ചിരുന്നതെന്ന് വാട്ട്സ്ആപ്പിന്റെ അവകാശവാദം. “പരസ്യം ഉൾപ്പെടുമ്പോൾ, ഉപയോക്താവായ നിങ്ങൾ ഉൽപ്പന്നമാകും ” എന്ന് സ്ഥാപക സിഇഒ ജാൻ കൗം പറഞ്ഞിരുന്നു. 2014 ലാണ് ഫേസ്ബുക്ക് 19 ബില്യൺ ഡോളർ നൽകി വാട്ട്സ്ആപ്പ് ഏറ്റെടുത്തത്. മെസ്സേജിങ്ങിൽ നിന്ന് പണം സമ്പാദിക്കാനുള്ള ശരിയായ മാർഗം പരസ്യങ്ങളല്ല എന്ന് താൻ കരുതുന്നുണ്ടെന്ന് മാർക്ക് സക്കർബർഗും മുൻപ് അഭിപ്രായപ്പെട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News