പുതിയ മാറ്റം; വാട്സ്ആപ്പിൽ ഇനി ആപ്പ് ഡയലർ ഫീച്ചർ

പുതിയ മാറ്റത്തിനൊരുങ്ങി വാട്സ്ആപ്പ്. ആപ്പ് ഡയലര്‍ എന്ന ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങുകയാണ് വാട്സ്ആപ്പ്. എന്നാൽ ഇതെന്താണ് എന്ന സംശയം എല്ലാവരിലുമുണ്ടാകാം. വാട്സ്ആപ്പിനുള്ളിൽ തന്നെ നമ്പറുകള്‍ അടിച്ച് കോള്‍ ചെയ്യാനുള്ള ഡയലര്‍ ഓപ്ഷനാണിത്. വാട്ട്സാപ്പ് ട്രാക്കറായ വാബെറ്റ്ഇന്‍ഫോയാണ് ഇതുസംബന്ധിച്ച വിവരങ്ങൾ പങ്കുവെച്ചിരിക്കുന്നത്. എന്നാൽ പുതിയ ഫീച്ചർ വരുന്നത് ഗൂഗിൾ ഡയലറിനും ട്രൂകോളറിനും വെല്ലുവിളി ഉയര്‍ത്തും.

ALSO READ: ‘പത്മജ പരസ്യ സംവാദത്തിന് തയ്യാറാകണം’; വെല്ലുവിളിച്ച് രാജ്മോഹന്‍ ഉണ്ണിത്താന്‍

ആൻഡ്രോയിഡ് ബീറ്റ 2.24.9.28- പതിപ്പിലാണ് ഇൻ-ആപ്പ് ഡയലർ ഫീച്ചർ കണ്ടെത്തിയിരിക്കുന്നത്. ബീറ്റ ടെസ്റ്ററുകൾക്ക് വൈകാതെ ഫീച്ചർ ലഭ്യമാകുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഇതിനുശേഷം യൂസർമാരിലേക്ക് ഈ ഫീച്ചറെത്തും. ഇന്റർനെറ്റ് ഉപയോഗപ്പെടുത്തിയാണ് ഇവിടെയും കോളുകൾ നടക്കുക.

ALSO READ: ഓട്‌സും മുട്ടയുമുണ്ടോ ? ബ്രേക്ക്ഫാസ്റ്റിനൊരുക്കാം ഒരു കിടിലന്‍ ഐറ്റം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News