ഉപയോക്താക്കള്‍ ആഗ്രഹിച്ചതുപോലെ ഒരു കിടിലന്‍ ഫീച്ചറുമായി വാട്ട്‌സ്ആപ്പ്

സ്വകാര്യത സംരക്ഷണം കൂടുതല്‍ ബലപ്പെടുത്താന്‍ പുതിയ ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങി പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്സ്ആപ്പ്. കോളുകള്‍ക്ക് വേണ്ടി റിലേ മെക്കാനിസം എന്ന പേരിലാണ് പുതിയ സാങ്കേതികവിദ്യ അവതരിപ്പിക്കാനൊരുങ്ങുന്നത്.

കോള്‍ ചെയ്യുന്ന സമയത്ത് ഐപി അഡ്രസ് സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ ഫീച്ചര്‍. ഇതിലൂടെ വാട്സ്ആപ്പ് സെര്‍വര്‍ വഴി കോള്‍ വഴിതിരിച്ചുവിട്ട് ലൊക്കേഷന്‍ തിരിച്ചറിയുന്നതില്‍ നിന്ന് തടയും. പ്രൈവസി കോള്‍ സെറ്റിങ്സ് മെനുവിലാണ് പുതിയ ഫീച്ചര്‍ വരിക.

Also Read : പുള്ളി എന്റെ കൈയില്‍ പിടിച്ചാണ് വിശേഷം ചോദിക്കുന്നത്, ഞാനാണെങ്കില്‍ രോമാഞ്ചിഫിക്കേഷനൊക്കെ അടിച്ച് നില്‍ക്കുന്നു: പെപ്പെ

കോള്‍ ഡേറ്റയുടെ അടിസ്ഥാനത്തില്‍ ട്രാക്കിങ്ങിനുള്ള സാധ്യത ഇല്ലായ്മ ചെയ്ത് ഉപയോക്താവിന്റെ സ്വകാര്യത സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ ഫീച്ചര്‍. ഇതോടെ ഉപയോക്താവിന്റെ ലൊക്കേഷന്‍ തിരിച്ചറിയാന്‍ സാധിക്കില്ല.

ഇത് യാഥാര്‍ഥ്യമാകുന്നതോടെ, ലൊക്കേഷന്‍ വിവരങ്ങള്‍ മറ്റുള്ളവര്‍ക്ക് ലഭിക്കുമെന്ന ഭയമില്ലാതെ കോള്‍ ചെയ്യാന്‍ സാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.എന്നാല്‍ കോളിന്റെ ഗുണമേന്മ ചെറിയ തോതില്‍ നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്.

Also Read : തന്നെ സംബന്ധിച്ച് പാട്ടിലെ ഒരു കൊച്ചു പാഠപുസ്തകമായിരുന്നു അദ്ദേഹം; മനസ് തുറന്ന് കെ എസ് ചിത്ര

കോള്‍ വഴിതിരിച്ചുവിടുന്നതും എന്‍ക്രിപ്ഷനും അടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കേണ്ടി വരുന്നത് കൊണ്ടാണ് കോളിന്റെ ഗുണമേന്മയില്‍ അല്‍പ്പം ഇടിവ് സംഭവിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

അടുത്തിടെ നിരവധി ഫീച്ചറുകളാണ് വാട്‌സ്ആപ്പ് ഉപയോക്താക്കളിലേക്ക് എത്തിച്ചത്. വീഡിയോ കോള്‍ സ്‌ക്രീന്‍ ഷെയറിങ്ങ് ഓപ്ഷന്‍ ഗൂഗിള്‍ മീറ്റ്, സൂം പോലുള്ള ആപ്പുകള്‍ക്ക് ഭീഷണിയാണ്. വീഡിയോ കോള്‍ ചെയ്യുമ്പോള്‍ തന്നെ താഴെ കാണിച്ചിരിക്കുന്ന മെനുവില്‍ സ്‌ക്രീന്‍ ഷെയര്‍ ചെയ്യാനുള്ള ഓപ്ഷന്‍ കാണാന്‍ സാധിക്കുന്നതാണ്. ഇതില്‍ ക്ലിക്ക് ചെയ്താല്‍ നമുക്ക് ഈ ഫീച്ചര്‍ ലഭിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News