എഡിറ്റ് ചെയ്യാൻ ഇനി വേറെ ആപ്പ് ഒന്നും വേണ്ട..! അറിയാം വാട്ട്സാപ്പിന്റെ പുതിയ കിടുക്കൻ ഫീച്ചർ

മെറ്റാ എ ഐയോടുകൂടിയ ഒരു കിടിലം അപ്ഡേറ്റാണ് വാട്ട്സാപ്പ് അവസാനമായി അവതരിപ്പിച്ചത്. മെറ്റയെ കൊണ്ട് കാര്യങ്ങൾ പറയിച്ചും, ഫോട്ടോകൾ നിർമിച്ചും വാട്ട്സാപ്പ് ഫാൻസ്‌ ഇപ്പോൾ വലിയ സന്തോഷത്തിലാണ്. ഇതുക്കും മേലെയുള്ള ഒരു അപ്ഡേറ്റുമായി വരാനാണ് ഇനി വാട്ട്സാപ്പിന്റെ ശ്രമം. ഇപ്പോഴുള്ള മെറ്റാ എ ഐക്ക് ഫോട്ടോ അയക്കാനോ വോയിസ് മെസ്സേജ് അയക്കാനോ നമുക്ക് സാധിക്കില്ല. എന്നാൽ ഇനി വരുന്ന അപ്ഡേഷനിൽ നമുക്ക് മെറ്റാ എ ഐക്ക് തന്നെ ഫോട്ടോ അയക്കുകയും അത് എഡിറ്റ് ചെയ്യിക്കുകയും ചെയ്യാനാകും.

Also Read: കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവരവേ പ്രതി റെയിൽവേ സ്റ്റേഷനിൽ നിന്ന് രക്ഷപെട്ടു; ഒടുവിൽ പൊലീസ് പിടിയിൽ

ഫോട്ടോ നൽകുന്നവർക്ക് അവരുടെ ഫോട്ടോകളെക്കുറിച്ച് ചോദ്യങ്ങൾ ചോദിക്കാനും സാധിക്കും. ഫോട്ടോകളിൽ ഒബ്ജക്റ്റുകൾ ചേർക്കുക, സന്ദർഭങ്ങളിൽ മാറ്റം വരുത്തുക എന്നിങ്ങനെയുള്ള കാര്യങ്ങൾ മറ്റ് എ ഐയെ കൊണ്ട് ചെയ്യുക്കാവുന്നതാണ്. ഒരു പ്രോംപ്റ്റ് നൽകിക്കൊണ്ട് ഉപയോക്താക്കൾക്ക് അവരുടെ ചിത്രങ്ങൾ ചാറ്റിൽ നേരിട്ട് എഡിറ്റ് ചെയ്യാൻ സഹായിക്കുകയും ഈ ഫീച്ചർ ചെയ്യും. ഫോട്ടോകളുടെ പൂർണ നിയന്ത്രണം ഉപയോക്താക്കൾക്ക് തന്നെ നൽകുകയും ചെയ്യും ഈ ഫീച്ചർ.

Also Read: ‘ചെറുതായിട്ടൊന്ന് പേടിച്ചു…’ ആൽമരത്തറയിൽ കിടന്നുറങ്ങിയ വൃദ്ധന്റെ ശരീരത്തിലൂടെ ഇഴഞ്ഞുനീങ്ങി പാമ്പ്; കാണാം വീഡിയോ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News