വാട്ട്‌സ്ആപ്പ് വോയ്സ് നോട്ട് സ്റ്റാറ്റസ് ഫീച്ചര്‍ കൂടുതല്‍ ഉപയോക്താക്കളിലേക്ക്

നിലവില്‍ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് മാത്രം പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞിരുന്ന വാട്ട്‌സ്ആപ്പ് വോയ്സ് നോട്ട് സ്റ്റാറ്റസ് ഫീച്ചര്‍ കൂടുതല്‍ ഉപയോക്താക്കളിലേക്ക്. ഇനിമുതല്‍ ഐഫോണ്‍ ഉപയോക്താക്കള്‍ക്കും ഇത് ഉപയോഗിക്കാന്‍ കഴിയും.

ആദ്യം വാട്സ്ആപ്പില്‍ സ്റ്റാറ്റസ് പേജ് എടുക്കുക

സ്‌ക്രീനിന്റെ താഴെയുള്ള പെന്‍സില്‍ ഐക്കണ്‍ ടാപ്പ് ചെയ്യുക

ആരെല്ലാം വോയ്സ് നോട്ട് സ്റ്റാറ്റസ് കേള്‍ക്കണമെന്ന് തെരഞ്ഞെടുക്കുക

പെയിന്റ് പാലറ്റ് ഐക്കണില്‍ ക്ലിക്ക് ചെയ്ത് ബാക്ക്ഗ്രൗണ്ട് നിറം മാറ്റുക

സ്‌ക്രീനിലെ മൈക്രോഫോണ്‍ ഐക്കണ്‍ ടാപ്പ് ചെയ്ത് ഹോള്‍ ഡ് ചെയ്ത് പിടിക്കുക

റെക്കോര്‍ഡ് ചെയ്യേണ്ട സന്ദേശം പറയുക

മെസേജ് അപ്ലോഡ് ചെയ്യുന്നതിന് കണ്‍ഫോം നല്‍കുക

അതേസമയം വീഡിയോ കോളിനിടെ സ്‌ക്രീന്‍ ഷെയറിങ് ഓപ്ഷനൊപ്പം യുസര്‍നെയിം വഴി സുഹൃത്തുക്കളുമായി ബന്ധപ്പെടാനുള്ള സംവിധാനവും ഉള്‍പ്പെടുത്താനൊരുങ്ങുകയാണ് വാട്‌സ്ആപ്പ്. നിലവില്‍ ആന്‍ഡ്രോയിഡ് 2.23.11.19 അപ്ഡേറ്റില്‍ വാട്‌സ് ആപ്പിന്റെ ബീറ്റ പതിപ്പില്‍ മാത്രമാണ് ഇവ ലഭ്യമാകുന്നത്.

ആന്‍ഡ്രോയിഡ് 2.23.11.15-ലെ ബീറ്റ പതിപ്പിലാണ് യൂസര്‍നെയിം ഫീച്ചര്‍ ലഭിക്കുന്നത്. ഈ രണ്ട് പുതിയ ഓപ്ഷനുകളും പരീക്ഷണ ഘട്ടത്തിലാണ്. വീഡിയോ കോളിനിടെ സ്‌ക്രീന്‍ റെക്കോര്‍ഡ് ചെയ്യാനും മറ്റുള്ളവരുമായി പങ്കിടാനുമുള്ള സംവിധാനമാണ് സ്‌ക്രീന്‍ ഷെയറിങ്.

സ്‌ക്രീന്‍ ഷെയറിങ്ങില്‍ ഉപയോക്താവിന് പൂര്‍ണ നിയന്ത്രണം ഉണ്ടായിരിക്കും. സ്വകാര്യത സംരക്ഷിക്കുന്നതിന് എപ്പോള്‍ വേണമെങ്കിലും സ്‌ക്രീന്‍ ഷെയറിങ് ഉപേക്ഷിക്കാനും ഉപയോക്താവിന് സാധിക്കുന്നവിധമാണ് സേവനം ഒരുക്കിയിരിക്കുന്നത്.

നിലവില്‍ ഫോണ്‍ നമ്പര്‍ ഉപയോഗിക്കുന്നതിന് പകരം ഭാവിയില്‍ യൂസര്‍നെയിമുകളിലൂടെ ആളുകളെ തിരയാനും കണ്ടുപിടിക്കാനും സാധിക്കും. വാട്‌സാപ്പിലെ പുത്തന്‍ ഓപ്ഷനുകളെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്ന ഡബ്യുഎ ബീറ്റ ഇന്‍ഫോ എന്ന സൈറ്റാണ് വാര്‍ത്ത പുറത്തുവിട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News