വാട്ട്സാപ്പിന് പുതിയ ഫീച്ചർ; ‘നിയർ ബൈ ഷെയറി’ന് സമാനമായ ഫീച്ചർ അവതരിപ്പിച്ച് വാട്ട്സാപ്പ്

നിരവധി അപ്ഡേറ്റുകൾ അടുത്തിടെയായി വാട്ട്സാപ്പ് പുറത്തിറക്കിയിട്ടുണ്ട്. ആൻഡ്രോയിഡ് ഫോണുകളിലെ ‘നിയർ ബൈ ഷെയറി’ന് സമാനമായ ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണിപ്പോൾ വാട്ട്സാപ്പ്. ഉപയോക്താക്കളുടെ സമീപമുള്ള വ്യക്തികളുമായി വേഗത്തിൽ ഫയൽ കൈമാറാൻ സഹായിക്കുന്ന അപ്ഡേറ്റാണിത്. ഫോൺ ‘ഷേക്ക്’ ചെയ്ത് അഭ്യർത്ഥന അയച്ചാൽ ഫയൽ കൈമാറാനുള്ള ഓപ്ഷൻ കാണാൻ സാധിക്കും.

Also Read; ഞങ്ങൾ റൂമിലെത്തി അല്പസമയത്തിനുള്ളിൽ ലാലേട്ടൻ ഡോക്ടറുമായി വന്നു, പറന്നകന്ന ഗന്ധർവനെ നോക്കി എല്ലാരും ശോകമൂകരായി

ഫോണിൽ സേവ് ചെയ്തിട്ടുള്ള നമ്പറുകളിലേക്ക് മാത്രമേ ഫയലുകൾ കൈമാറാൻ കഴിയൂ. വാട്ട്സാപ്പിലെ ഫോൺ കോളുകൾക്കും ടെക്സ്റ്റ് മെസേജുകൾക്കും സമാനമായ രീതിയിൽ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ പ്രൊട്ടക്ഷനിലാണ് പുതിയ ഫീച്ചറിന്റെയും പ്രവർത്തിക്കുന്നത്. വർഷങ്ങളായി ആൻഡ്രോയിഡ് ഫോണുകളിൽ ഈ സേവനം പ്രവർത്തിക്കുന്നുണ്ട്. എന്നാൽ അഡ്വാൻസ്ഡ് സെക്യൂരിറ്റി സൗകര്യമുള്ള എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ പ്രൊട്ടക്ഷനോടെ ഫയലുകൾ കൈമാറാനാകുക എന്നതാണ് പുതിയ ഫീച്ചറിന്റെ പ്രത്യേകത. നിലവിൽ പരീക്ഷണത്തിലിരിക്കുന്ന ഈ ഫീച്ചറിന് ഭാവിയിൽ അപ്ഡേറ്റുകൾ ഉണ്ടായേക്കുമെന്നാണ് സൂചന.

Also Read; അനീഷ്യയുടെ ആത്മഹത്യയ്ക്ക് കാരണം സഹപ്രവർത്തകരുടെ മാനസിക പീഡനം; അമ്മയുടെ വെളിപ്പെടുത്തൽ

കഴിഞ്ഞ ദിവസമാണ് വാട്ട്സാപ്പിന്റെ ഐഒഎസ് ഫീച്ചറിൽ തന്നെ സ്റ്റിക്കറുകൾ ക്രിയേറ്റ് ചെയ്ത് ഷെയർ ചെയ്യാനുള്ള ഓപ്ഷൻ അവതരിപ്പിച്ചത്. ടെക്സ്റ്റ് മെസ്സേജുകളെക്കാൾ ചാറ്റുകൾ കൂടുതൽ രസകരമാക്കാനും ഈ ഫീച്ചർ സഹായിക്കും. പുതിയ ഫീച്ചർ വരുന്നതോടെ ഫോണിലുള്ള ചിത്രങ്ങളെ സ്റ്റിക്കറുകളാക്കി മാറ്റാനും ഓട്ടോ ക്രോപ്പ് ചെയ്യാനും സ്റ്റിക്കറുകളിൽ ടെക്സ്റ്റുകൾ ചേർക്കാനും വരയ്ക്കാനുമെല്ലാം കഴിയും. ഇങ്ങനെ നിർമിക്കുന്ന സ്റ്റിക്കറുകൾ സ്റ്റിക്കർ ട്രേയിൽ ഓട്ടോമാറ്റിക് ആയി സേവ് ചെയ്യപ്പെടും. പിന്നീട് എപ്പോൾ വേണമെങ്കിലും ഇത് ഷെയർ ചെയ്യുകയും ചെയ്യാം. വരും ദിവസങ്ങളിൽ തന്നെ ഐഒഎസ് 17 ന് ശേഷമുള്ള ഒഎസിൽ പ്രവർത്തിക്കുന്ന ഐഫോണുകളിലും ഈ ഫീച്ചർ ലഭ്യമാവും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News