മനസിലാകാത്ത ഭാഷയിൽ ആണോ മെസ്സേജ്..വഴിയുണ്ട് .. ഇനി ഇഷ്ടഭാഷയിലേക്ക് മെസ്സേജുകൾ ട്രാൻസലേറ്റ് ചെയ്യാം ..കിടിലൻ ഫീച്ചറുമായി വാട്സാപ്പ്

മനസിലാകാത്ത ഭാഷയിൽ മെസ്സേജ് വരുമ്പോൾ ചെറുതായൊന്ന് സമ്മർദ്ദത്തിലാകാറുണ്ടോ ? ആശയ വിനിമയത്തിൽ ഇത്തരം ഇതരഭാഷാ മെസ്സേജുകൾ പലർക്കും തടസ്സം സൃഷ്ടിക്കുന്നവയാണ് . എന്നാൽ ഇതിനൊരു പരിഹാരത്തിനൊരുങ്ങുകയാണ് വാട്സാപ്പ് . മനസിലാകാത്ത ഭാഷയിൽ വരുന്ന മെസ്സേജുകൾ ഇനി വാട്സാപ്പ് തന്നെ ട്രാൻസലേറ്റ് ചെയ്യും. നമുക്കിഷ്ടപ്പെട്ട ഭാഷയിലേക്ക് മെസ്സേജുകൾ ട്രാൻസലേറ്റ് ചെയ്യാനുള്ള പുതിയ ഫീച്ചർ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് വാട്സാപ്പ്.

വാട്സാപ്പിന്റെ ഏറ്റവും പുതിയ ബീറ്റ പതിപ്പിലാണ് ആപ്പ് ഒരു പുതിയ സന്ദേശ വിവർത്തന സവിശേഷത പരീക്ഷിച്ചുതുടങ്ങിയിരിക്കുന്നത്. മെസ്സേജുകളുടെ തടസ്സമില്ലാത്തതും യാന്ത്രികവുമായ ഓൺ-ഡിവൈസ് വിവർത്തനം പ്രാപ്തമാക്കുന്ന ഒരു പുതിയ ക്രമീകരണ ഓപ്ഷൻ ഒരു ഫീച്ചർ ട്രാക്കർ കണ്ടെത്തിയിട്ടുണ്ട്. ഒരു സ്മാർട്ട്‌ഫോണിൽ ഈ ഫീച്ചർ ഉപയോഗിക്കുന്നതിന് ഭാഷാ പായ്ക്കുകൾ തെരഞ്ഞെടുത്ത് ഡൗൺലോഡ് ചെയ്യാൻ വാട്ട്‌സ്ആപ്പ് ഉപയോക്താക്കളോട് ആവശ്യപ്പെടും എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകളിൽ നിന്നും വ്യക്തമാകുന്നത്.

ALSO READ : കണ്ടാൽ ആരും കൊതിക്കും, കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യചാരുത: ഇൻസ്റ്റ 360 എക്സ്5 ഇന്ത്യയിലെത്തി

ആൻഡ്രോയിഡ് 2.25.12.25-നുള്ള വാട്ട്‌സ്ആപ്പ് ബീറ്റയിലേക്ക് അപ്‌ഡേറ്റ് ചെയ്‌ത ശേഷം, ചില ബീറ്റാ ടെസ്റ്റർമാർക്ക് പുതിയ ഫീച്ചറിലേക്ക് ആക്സസ് ചെയ്യാൻ കഴിയും. ചാറ്റ് ലോക്ക് സെറ്റിങ്ങ്സിന് കീഴിലാകും ഈ ഫീച്ചറിൻ്റെ ടോഗിൾ ദൃശ്യമാകുക. ചാറ്റുകൾക്ക് പുറമേ വാട്ട്‌സ്ആപ്പ് ചാനലുകളിലും ഈ ഫീച്ചർ ലഭ്യമാകും.
പരീക്ഷണാടിസ്ഥാനത്തിൽ സ്പാനിഷ്, അറബിക്, പോർച്ചുഗീസ് (ബ്രസീൽ), ഹിന്ദി, റഷ്യൻ തുടങ്ങിയ ഭാഷകളാണ് ട്രാൻസലേറ്റ് ഓപ്ഷനുകളിൽ ലഭ്യമായിട്ടുള്ളത്. മലയാളത്തിലേക്കും ട്രാൻസ്ലേറ്റ് ചെയ്യാനുള്ള ഓപ്ഷൻ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News