
സോഷ്യൽ മീഡിയ പേജുകളിൽ നിന്ന് ഒരു താത്കാലിക ബ്രേക്കെടുക്കണമെന്ന് പല ആളുകളും ചിന്തിക്കുന്ന കാര്യമാണെല്ലേ. കൂടുതൽ കാര്യക്ഷമമായി പഠനത്തിലും ജോലിയിലും ശ്രദ്ധിക്കാനാണ് പലരും ഇത്തരം ബ്രേക്കുകൾ എടുക്കാറ്. സോഷ്യൽ മീഡിയ ലോകത്ത് നിന്ന് താത്കാലികമായി മാറി നിന്ന് യഥാർത്ഥ ജീവിതത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും പല ആളുകളും ഈ സമയത്തെ പ്രയോജനപ്പെടുത്താറുണ്ട്. എന്നാൽ, ഇൻസ്റ്റഗ്രാം പോലുള്ള ആപ്ലിക്കേഷൻ ഡീയാക്ടിവേറ്റ് ചെയ്യാനുള്ള ഓപ്ഷൻ ഉണ്ടെങ്കിലും വാട്സാപ്പിൽ താത്കാലികമായി ഒരു ബ്രേക്ക് എടുക്കാൻ സഹായിക്കുന്ന ഫീച്ചറുകൾ ഒന്നും തന്നെയില്ല. വാട്സാപ്പ് അൺഇൻസ്റ്റാൾ ചെയ്യുക എന്നത് മാത്രമാണ് ഏക വഴി. എന്നാൽ, നിരന്തരമായുള്ള മെസ്സേജുകളിൽ നിന്ന് ചെറിയ ബ്രേക്ക് മാത്രം ആഗ്രഹിക്കുന്നവർക്ക് ഇത് വലിയ ബുദ്ധിമുട്ടാണ്. അവിടെയാണ് വാട്സാപ്പ് പുറത്തിറക്കാൻ പോകുന്ന പുതിയ ഫീച്ചർ താരമാകുന്നത്.
പുതിയ ഫീച്ചർ എത്തുന്നതോടെ വാട്സാപ്പ് അൺഇൻസ്റ്റാൾ ചെയ്യുന്നതിന് പകരം താത്കാലികമായി നിങ്ങളുടെ അക്കൗണ്ട് സൈൻ ഔട്ട് ചെയ്യാൻ സാധിക്കും. ഇങ്ങിനെ സൈൻ ഔട്ട് ചെയ്യുന്നത് വഴി നിങ്ങളുടെ വിവരങ്ങളോ ചാറ്റുകളോ നഷ്ട്ടപെടുകയുമില്ല. വാട്സാപ്പ് വീണ്ടും ഉപയോഗിക്കാൻ വളരെ എളുപ്പത്തിൽ തന്നെ തിരിച്ച് ലോഗ് ഇൻ ചെയ്യാനും സാധിക്കും. ഇവിടെ വാട്സാപ്പ് തിരിച്ചെടുക്കാൻ വലിയ പ്രോസസ്സിലൂടെ കടന്നുപോകേണ്ടതില്ല.
Also Read: വായിക്കാൻ സമയമില്ലേ? സ്പോട്ടിഫൈയിൽ ഇനി കേട്ട് തീർക്കാം
വാട്സാപ്പ് സെറ്റിങ്ങിലാണ് സൈൻ ഔട്ട് ചെയ്യാനുള്ള ഓപ്ഷൻ ഉണ്ടാകുക. സൈൻ ഔട്ട് എന്ന ഓപ്ഷൻ തെരഞ്ഞെടുത്തു കഴിഞ്ഞാൽ അത് സ്ഥിരീകരിക്കാനുള്ള സന്ദേശം സ്‌ക്രീനിൽ തെളിഞ്ഞുവരും. ഈ ഫീച്ചർ എത്തുന്നതോടെ നിങ്ങളുടെ സംഭാഷണങ്ങൾ നഷ്ടപ്പെടുമെന്ന ഭയമില്ലാതെ, ധൈര്യമായി തന്നെ സൈൻ ഔട്ട് ചെയ്യാം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

