ഈ ഫോണുകളില്‍ ഇനിമുതല്‍ വാട്‌സ്ആപ്പ് പ്രവര്‍ത്തിക്കില്ല !

വാട്‌സ്ആപ്പ് പ്രേമികള്‍ക്ക് നിരാശ പകരുന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയകളില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ചില ആന്‍ഡ്രോയിഡ് ഫോണുകളിലും ചില ഐ ഫോണുകളിലും ഇനിമുതല്‍ വാട്‌സ്ആപ്പ് പ്രവര്‍ത്തിക്കില്ല. പഴയ ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ആന്‍ഡ്രോയിഡ് ഫോണുകളിലും ഐഫോണുകളിലും ഇനിമുതല്‍ വാട്സ്ആപ്പ് സേവനം ലഭിക്കാത്തത്.

Also Read : Whatsapp: അറിഞ്ഞോ ഗയ്‌സ്??? വാട്സാപ്പ് പ്രീമിയം വരുന്നെന്ന്….

ആന്‍ഡ്രോയിഡ് 4.4 കിറ്റ്കാറ്റ്, ഐഒഎസ് 10, 11 ഓപ്പറേറ്റിങ് സിസ്റ്റങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട്ഫോണുകളിലാണ് ഇനിമുതല്‍ വാട്സ്ആപ്പ് സേവനം ലഭിക്കാതെ വരുന്നത്. പഴയ വേര്‍ഷനിലാണ് ആന്‍ഡ്രോയിഡ് ഫോണ്‍ പ്രവര്‍ത്തിക്കുന്നതെങ്കില്‍ ഒന്നെങ്കില്‍ ആന്‍ഡ്രോയിഡ് 5.0ലേക്ക് ഡിവൈസിനെ അപ്ഡേറ്റ് ചെയ്യുക. അല്ലെങ്കില്‍ പുതിയ വേര്‍ഷനിലേക്ക് മാറ്റാനാണ് കമ്പനി പറയുന്നത്.

പഴയ സ്മാര്‍ട്ട്ഫോണുകളില്‍ പുതിയ സുരക്ഷാ അപ്‌ഡേറ്റുകള്‍ക്കുള്ള സാധ്യത കുറവായ സാഹചര്യത്തിലും ഏറെ പരിഷ്‌കരണങ്ങള്‍ നടപ്പാക്കിയ വാട്‌സ്ആപ്പ് പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള സാങ്കേതികവിദ്യയുടെ അഭാവവും നിലനില്‍ക്കുന്ന പശ്ചാത്തലത്തിലുമാണ് ഈ സ്മാര്‍ട്ട്‌ഫോണുകളില്‍ സേവനം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്.

Also Read : Whatsapp:ഓഡിയോ-വീഡിയോ കോളിങ്ങിന് പുതിയ ഫീച്ചറുകളുമായി വാട്‌സ്ആപ്പ്

5.0നും അതിന് ശേഷവുമുള്ള ആന്‍ഡ്രോയിഡ് വേര്‍ഷനുകളെ മാത്രമേ വാട്സ്ആപ്പ് സപ്പോര്‍ട്ട് ചെയ്യുകയുള്ളൂ എന്നാണ് കമ്പനി അറിയിച്ചത്. സാംസങ്, എല്‍ജി, സോണി, തുടങ്ങിയ കമ്പനികളുടെ പഴയ ഫോണുകളില്‍ വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ അയക്കാനോ സ്വീകരിക്കാനോ കോള്‍ ചെയ്യാനോ സാധിക്കുകയില്ല.

വാട്സ്ആപ്പ് സേവനം നിലച്ച പഴയ സ്മാര്‍ട്ട്ഫോണ്‍ മോഡലുകള്‍ ചുവടെ:

  • Samsung Galaxy S2
  • Nexus 7
  • iPhone 5
  • iPhone 5c
  • Archos 53 Platinum
  • Grand S Flex ZTE
  • Grand X Quad V987 ZTE
  • HTC Desire 500
  • Huawei Ascend D
  • Huawei Ascend D1
  • HTC One
  • Sony Xperia Z
  • LG Optimus G Pro
  • Samsung Galaxy Nexus
  • HTC Sensation
  • Motorola Droid Razr
  • Sony Xperia S2
  • Motorola Xoom
  • Samsung Galaxy Tab 10.1
  • Asus Eee Pad Transformer
  • Acer Iconia Tab A5003
  • Samsung Galaxy S
  • HTC Desire HD
  • LG Optimus 2X
  • Sony Experia Arc 3
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel