നീട്ടി വലിച്ച് മെസ്സേജ് അയച്ചാലും കുഴപ്പമില്ല; വാട്സ്ആപ്പ് ഇനി അത് ചുരുക്കിക്കോളും, പുതിയ ഫീച്ചർ ഇങ്ങനെ

എന്തും നീട്ടി വലിച്ച് പറയുന്നവരും ഉണ്ടാകും എന്തും ചുരുക്കി പറയുന്നവരും ഉണ്ടാകും. ഇവർ അയക്കുന്ന മെസ്സേജുകൾ കണ്ടാൽ മനസിലാകും ഏത് കൂട്ടത്തിൽ പെട്ടവരാണ് ഇവരെന്ന്. ഇവരുടെയെല്ലാം ശ്രദ്ധയ്ക്ക്.. വാട്സ്ആപ്പ് പുതിയ ഒരു ഫീച്ചർ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. ദൈര്‍ഘ്യമേറിയ സന്ദേശത്തിന്റെ ഉള്ളടക്കം വളരെ വേഗം മനസിലാക്കാന്‍ സഹായിക്കുകയും സമയം ലാഭിക്കുകയും ചെയ്യുന്നതാണ് പുതിയ ഫീച്ചര്‍. വായിക്കാത്ത സന്ദേശങ്ങള്‍ ധാരാളം ഉണ്ടെങ്കില്‍ അതിന്റെ സംഗ്രഹിച്ച ഭാഗം തയ്യാറാക്കാനുള്ള ബട്ടണ്‍ വാട്‌സ്ആപ്പില്‍ കാണാന്‍ സാധിക്കും. ഇതുവഴി നീണ്ട സന്ദേശങ്ങൾ അയക്കുന്നവർ അയച്ചോട്ടെ, നമുക്കത് ചുരുക്കി മനസിലാക്കാൻ സാധിക്കും.

മെറ്റയുടെ പ്രൈവറ്റ് പ്രോസസിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് സംഗ്രഹം തയ്യാറാക്കുന്നത്. ഇതിനിടയില്‍ സന്ദേശം സെന്റാകില്ലെന്നും മെറ്റ ഉറപ്പുനല്‍കുന്നുണ്ട്. സന്ദേശത്തിന്റെ ഉള്ളടക്കം പെട്ടെന്നുതന്നെ നിങ്ങളുടെ മൊബൈല്‍ ഫോണ്‍ അടക്കമുളളവയിലേക്ക് തിരികെ ലഭ്യമാകും. എന്നാല്‍ അഡ്വാന്‍സ് ചാറ്റ് പ്രൈവസി ഓണാക്കിയിട്ടുളള ചാറ്റുകളില്‍ ഈ ഫീച്ചര്‍ ലഭ്യമാകില്ല. ഇത് സുരക്ഷ സംബന്ധിച്ച ആശങ്കകള്‍ കൊണ്ടല്ല മറിച്ച് സംഭാഷണങ്ങളില്‍ എഐ ടൂളുകള്‍ ഉപയോഗിക്കാന്‍ താല്‍പര്യമില്ലാത്ത ഉപയോക്താക്കളെ മുന്നില്‍ കണ്ടാണ്.

ALSO READ: എ ടി എമ്മുകൾ പൂട്ടുമോ?; വാട്ട്സാപ്പ് സന്ദേശത്തിന്റെ വാസ്തവം അറിയാം

സന്ദേശങ്ങള്‍ സംഗ്രഹിക്കാനുള്ള ഓപ്ഷനുകള്‍ ചാറ്റുകളിലും ഗ്രൂപ്പുകളിലും ചാനലുകളിലും ലഭ്യമാകും. ഇത് എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ എല്ലാ സന്ദേശങ്ങളിലൂടെയും കടന്നുപോകാതെ കാര്യം വളരെ വേഗത്തില്‍ മനസിലാക്കാന്‍ ഉപയോക്താക്കള്‍ക്ക് അവസരം നല്‍കും.

ഇത് മാത്രമല്ല ചാറ്റുകളുടെ പശ്ചാത്തലത്തില്‍ എ ഐ വാള്‍പേപ്പറുകള്‍ സൃഷ്ടിക്കാന്‍ കഴിയുന്ന സംവിധാനവും വാട്‌സ് ആപ്പില്‍ ഉടന്‍ വരും. എഐ വാള്‍പേപ്പര്‍ ജനറേറ്റ് ചെയ്യാനും ചാറ്റുകളുടെ പശ്ചാത്തലത്തില്‍ ഉപയോഗിക്കാനും ടെക്‌സ്റ്റ് പ്രോംപ്റ്റ് ഉപയോഗിച്ച് നിങ്ങള്‍ക്ക് എന്തും സൃഷ്ടിക്കാനും കഴിയും എന്നാണ് സവിശേഷത. ഗൂഗിൾ പ്ലേ ബീറ്റ പ്രോഗ്രാം വഴി ഈ ടൂൾ പരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്, ഇപ്പോൾ ഇത് പരിമിതമായ ഉപയോക്താക്കൾക്ക് മാത്രമേ ലഭ്യമാകൂ. പരീക്ഷണം വിജയകരമായി പൂർത്തിയായിക്കഴിഞ്ഞാൽ എല്ലാവർക്കും ഇത് ഉപയോഗിക്കാൻ സാധിക്കും.

വിവിധ സ്‌ക്രീൻ വലുപ്പങ്ങൾക്ക് അനുയോജ്യമായ രീതിയിൽ AI- ജനറേറ്റ് ചെയ്‌ത വാൾപേപ്പറുകൾ ഒപ്റ്റിമൈസ് ചെയ്‌തിരിക്കും, കൂടാതെ ചാറ്റ് തീം ക്രമീകരണങ്ങൾ വഴി ആക്‌സസ് ചെയ്യാനും കഴിയും. ഉപയോക്താക്കൾക്ക് എല്ലാ ചാറ്റുകളിലും ഈ ഡിസൈനുകൾ പ്രയോഗിക്കാനോ വ്യക്തിഗത സംഭാഷണങ്ങൾക്കായി അവ ക്രമീകരിക്കാനോ ഉള്ള ഓപ്ഷൻ ഉണ്ടായിരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News