ഇനി ചാറ്റിങ് മാത്രമല്ല, വാട്സാപ്പിലൂടെ റീച്ചാർജും ചെയ്യാം; എങ്ങനെ ഉപയോ​ഗിക്കാം…

watsapp payment option

വാട്സാപ്പ് ഉപയോ​ഗിക്കാത്തവരായി ചുരുക്കം ചിലർ മാത്രമേ ഉണ്ടാകൂ. നമ്മുടെ പ്രഫഷണൽ ലൈഫും പേഴ്സണൽ ലൈഫുമുൾപ്പെടെ ഇപ്പോൾ വാട്സാപ്പുമായി ബന്ധപ്പെട്ടിരിക്കുന്നുണ്ട്. ചാറ്റിങും, കോളുകളും, ഫോട്ടോ വീഡിയോ പങ്കുവയ്ക്കലുകളുമുൾപ്പെടെ നിരവധി കാ​ര്യങ്ങൾ വാട്സാപ്പ് വഴി ചെയ്യാൻ സാധിക്കും. എന്നാൽ ഇപ്പോഴിതാ ഒരു കിടിലൻ ഫീച്ചറുകൂടി കൊണ്ടു വന്നിരിക്കുകയാണ് വാട്സാപ്പ്. ഇനിമുതൽ മറ്റ് ആപ്പുകളുടെ സഹായമില്ലാതെ വാട്സാപ്പ് ഉപയോ​ഗിച്ച് തന്നെ മൊബൈൽ റീച്ചാർജ് ചെയ്യാൻ പറ്റുമെന്നതാണ് ഫീച്ചർ. ‘പേയു’ എന്ന സംവിധാനവുമായി ബന്ധപ്പെടുത്തിയാണ് വാട്സാപ്പ് പുതിയ ഫീച്ചർ കൊണ്ടുവരുന്നത്. ആൻഡ്രോയിഡ്, ഐ ഒ എസ് എന്നിവയിൽ ഫീച്ചറുകൾ തൊട്ടടുത്ത ആഴ്ചകളിൽ തന്നെ എത്തുമെന്നാണ് വാട്സാപ്പ് പറഞ്ഞിരിക്കുന്നത്.

സ്വന്തം നമ്പറിലേക്കോ മറ്റാരുടേ നമ്പറിലേക്കോ ഇതുവഴി റീച്ചാർജ് ചെയ്യാൻ സാധിക്കുമെന്നതും പ്രത്യേകതയാണ്. ജിയോ, എയർടെൽ, വി ഉപഭോക്താക്കൾക്കാണ് ആദ്യഘട്ടം ഈ സേവനം ഉപയോഗപ്പെടുത്താൻ കഴിയുക. വാട്സാപ്പ് വഴി തന്നെ പണം അയക്കാനുള്ള സംവിധാനം നേരത്തെ തന്നെയുണ്ട്.

Also read: ഐഫോണ്‍ പ്രേമികളെ വരൂ… അറിയാം പുത്തന്‍ ക്യാമറ ഫീച്ചറുകള്‍

എങ്ങനെ റീച്ചാർജ് ചെയ്യാം

രൂപയുടെ ചിഹ്നമുള്ള ഐക്കണിൽ ക്ലിക്ക് ചെയ്ത് അതിൽ പ്രീപെയ്ഡ് എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുക. പിന്നീട് മൊബൈൽ ഓപ്പറേറ്ററെ തെരഞ്ഞെടുക്കുകയും അതിൽ പ്ലാൻ തെരഞ്ഞെടുക്കുകയും ചെയ്യുക. ശേഷം പെയ്മെൻ്റ് മോഡ് തെരഞ്ഞെടുത്ത് റീച്ചാർജ് കംപ്ലീറ്റ് ചെയ്യാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News