ഇനി എല്ലാം ക്ലിയർ; ‘നോയ്സ് ക്യാൻസലേഷൻ’ ഫീച്ചറുമായി വാട്സ്ആപ്പ്

WHATSAPP NOISE CANCELLATION

ഒരുപാട് ആളുകൾ ഉപയോഗിക്കുന്ന സോഷ്യൽ മീഡിയ പ്ലാറ്റഫോമാണ് വാട്സ്ആപ്പ്. പൊതുവെ മെസേജിങ് പ്ലാറ്റഫോമായ ഇതിനെ കാണുന്നുണ്ട് എങ്കിലും കോളിനും ആളുകൾ ഇത് തെരഞ്ഞെടുക്കാറുണ്ട്. നിങ്ങളും അങ്ങനെ ചെയ്യുന്നവർ ആണെകിൽ ഇതാ ഒരു സന്തോഷവാർത്തയുണ്ട്. വാട്സ്ആപ്പിൽ വോയ്‌സ്, വീഡിയോ കോളുകൾക്കിടയിൽ ‘നോയ്‌സ് ക്യാൻസലേഷൻ’ ഫീച്ചർ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് മെറ്റാ. നിങ്ങളുടെ ചുറ്റുപാടുകളിൽ നിന്നുള്ള ആംബിയന്റ് നോയ്‌സ് കോളിന്റെ മറുവശത്തുള്ള വ്യക്തിയിലേക്ക് എത്താതിരിക്കാനുള്ള ഒന്നാണ് ഈ ഫീച്ചർ. നിലവിൽ ഈ പുതിയ ഫീച്ചർ വാട്സാപ്പിന്റെ ബീറ്റ പതിപ്പിൽ പുറത്തിറക്കിയിട്ടുണ്ട്.

ഈ ഫീച്ചർ വരുന്നതോടെ നോയ്‌സ് യാന്ത്രികമായി ഫിൽട്ടർ ചെയ്യുകയും വോയ്‌സ് കോളുകൾ കൂടുതൽ വ്യക്തമാക്കുകയും ചെയ്യും. ആൻഡ്രോയിഡ് സ്മാർട്ട്‌ഫോണുകളിൽ കൂടാതെ വാട്ട്‌സ്ആപ്പ് വെബിലും ഇത് ലഭ്യമാകും. യാത്ര ചെയ്യുമ്പോഴോ തിരക്കുള്ള സ്ഥലങ്ങളിൽ നിൽക്കുമ്പോഴോ ഫോൺ വിളിക്കുമ്പോൾ ചുറ്റുമുള്ള വാഹനങ്ങളുടെ ശബ്ദം, കാറ്റ്, അല്ലെങ്കിൽ മറ്റ് ആളുകളുടെ സംസാരം എന്നിവ നമ്മുടെ ശബ്ദത്തിന് തടസ്സമാകാറുണ്ട്. ഇത്തരം പശ്ചാത്തല ശബ്ദങ്ങളെ തത്സമയം തിരിച്ചറിഞ്ഞ് ഒഴിവാക്കി, വിളിക്കുന്ന ആളുടെ ശബ്ദം മാത്രം കൂടുതൽ വ്യക്തമായി കേൾപ്പിക്കാൻ ഈ സാങ്കേതികവിദ്യ സഹായിക്കുന്നു. ആക്ടീവ് നോയ്സ് ക്യാൻസലേഷൻ ഉള്ള ഇയർഫോണുകൾ പ്രവർത്തിക്കുന്നതിന് സമാനമായാണ് ഈ സംവിധാനം ക്രമീകരിച്ചിരിക്കുന്നത്.

ALSO READ: ചാറ്റുകൾ ഇനി ആരെങ്കിലും വായിച്ചാലോ ? ഇൻസ്റ്റഗ്രാം എൻക്രിപ്റ്റഡ് മെസേജിംഗ് സംവിധാനം അവസാനിപ്പിക്കുമ്പോൾ സംഭവിക്കുന്നത് ഇങ്ങനെ

ഒരു കോൾ ആരംഭിക്കുമ്പോൾ തന്നെ ഈ ഫീച്ചർ തനിയെ പ്രവർത്തിച്ചു തുടങ്ങും. ഉപയോക്താക്കൾക്ക് ആവശ്യമെങ്കിൽ കോളിംഗ് മെനുവിൽ നിന്ന് ഈ ഫീച്ചർ എപ്പോൾ വേണമെങ്കിലും ഓഫാക്കി വെക്കാനുള്ള സൗകര്യവും ഉണ്ടായിരിക്കും. നോയ്സ് ക്യാൻസലേഷൻ പ്രക്രിയ ഫോണിനുള്ളിൽ തന്നെ നടക്കുന്നതിനാൽ വാട്‌സ്ആപ്പിന്റെ ‘എൻഡ്-ടു-എൻഡ് എൻക്രിപ്ഷനെ’ ഇത് ബാധിക്കില്ല.

നിലവിൽ ആൻഡ്രോയിഡ് ബീറ്റാ വേർഷനിലാണ് (2.26.11.8) ഈ ഫീച്ചർ പരീക്ഷിച്ചുകൊണ്ടിരിക്കുന്നത്. വരാനിരിക്കുന്ന പുതിയ അപ്‌ഡേറ്റുകളിലൂടെ ഇത് എല്ലാ ഉപയോക്താക്കളിലേക്കും എത്തും. നിലവിൽ ഐഫോണുകളിൽ ആപ്പിളിന്റെ ‘വോയ്‌സ് ഐസൊലേഷൻ’ എന്ന ഫീച്ചർ ലഭ്യമാണെങ്കിലും ആൻഡ്രോയിഡ് ഫോണുകളിൽ വാട്‌സ്ആപ്പിന് സ്വന്തമായി ഇത്തരമൊരു ഫീച്ചർ ഇല്ലാത്ത കുറവ് ഇതിലൂടെ പരിഹരിക്കപ്പെടും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News