വാട്‌സാപ്പില്‍ ഏറെ ഉപകാരപ്പെടുന്ന ഫീച്ചര്‍ ഇതാ; നമ്മള്‍ അയക്കുന്ന മെസ്സേജ് ഇനി പല തവണ ഫോര്‍വേര്‍ഡ് ആകില്ല

whatsapp-once-view-app

സ്വകാര്യമായി ഒരാള്‍ക്ക് അയച്ചുകൊടുക്കുന്ന മെസ്സേജോ ഫോട്ടോയോ വീഡിയോയോ ലോകം മു‍ഴുവന്‍ പരക്കുന്നത് വാട്സാപ്പ് ഉപയോക്താക്കള്‍ക്ക് ഏറെ തലവേദനയായിരുന്നു. പല ബന്ധങ്ങളും ഇതിനാല്‍ തകര്‍ന്നിട്ടുണ്ട്. സുപ്രധാന വിവരങ്ങള്‍ പലരും വാട്സാപ്പില്‍ നല്‍കുന്നത് പോലും അവസാനിപ്പിച്ചിട്ടുണ്ട്. എന്നാല്‍, ഇതിനൊരു പരിഹാരമായിരിക്കുകയാണ്.

വണ്‍സ് വ്യൂ

സ്വീകരിക്കുന്നയാള്‍ ഒരു തവണ തുറന്നാല്‍ ചാറ്റില്‍ നിന്ന് അപ്രത്യക്ഷമാകുന്ന തരത്തില്‍ ഫോട്ടോകള്‍, വീഡിയോകള്‍, വോയ്സ് സന്ദേശങ്ങള്‍ എന്നിവ അയയ്ക്കാവുന്ന സംവിധാനമാണ് ഒരുക്കിയത്. വ്യൂ വണ്‍സ് (ഒരിക്കല്‍ കാണുക) എന്നാണ് ഇതിന് പേര്. വ്യൂ വണ്‍സ് എന്ന ഓപ്ഷന്‍ ഉപയോഗിച്ച് അയക്കുന്ന ഫോട്ടോകളും മറ്റും സ്വീകര്‍ത്താവിന് സേവ് ചെയ്യാന്‍ സാധിക്കില്ല. മാത്രമല്ല, അവ ഫോര്‍വേര്‍ഡ് ചെയ്യാനോ ഷെയര്‍ ചെയ്യാനോ റെക്കോര്‍ഡ് ചെയ്യാനോ കഴിയില്ല. സ്‌ക്രീന്‍ഷോട്ടോ സ്‌ക്രീന്‍ റെക്കോര്‍ഡിംഗോ എടുക്കാനും സാധിക്കില്ല.

Read Also: വാട്‌സാപ്പിലേക്ക് ഈ മെസ്സേജുകള്‍ വന്നാല്‍ സൂക്ഷിക്കുക; മുന്നറിയിപ്പ് നല്‍കി എംവിഡി

വണ്‍സ് വ്യൂ ചെയ്യേണ്ട വിധം

ഒരാള്‍ക്കോ ഗ്രൂപ്പിലോ വോയ്സ് നോട്ട്, ചിത്രം, വീഡിയോ ഉള്‍പ്പെടെയുള്ളവ അയക്കുമ്പോള്‍, എന്ന ചിഹ്നം കാണാം. അത് ടാപ് ചെയ്യുക. ഇത് പച്ച നിറമാകുമ്പോള്‍ വണ്‍സ് വ്യൂ ഒപ്ഷന്‍ ഓണാകും. തുടര്‍ന്ന് അയക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News