
ട്രെന്‍ഡിന് അനുസരിച്ച് പുത്തന്‍ ഫീച്ചറുകള്‍ പുറത്തിറക്കുക വാട്‌സ്ആപ്പിന്റെ ശീലമാണ്. ഇപ്പോഴിതാ പുതുപുത്തന്‍ ഫീച്ചറിന്റെ പണിപുരയിലാണ് എല്ലാവരുടെയും പ്രിയപ്പെട്ട മെസേജിങ്ങ് ആപ്പ്. ത്രെഡ് എന്നാണ് പുതിയ ഫീച്ചറിന്റെ പേര്. ചാറ്റുകള്‍ കൃത്യമായി പിന്തുടരാന്‍ ഈ ഫീച്ചര്‍ സഹായിക്കുമെന്നതാണ് പ്രത്യേകത.
വാട്‌സ്ആപ്പ് ബീറ്റ ഇന്‍ഫോ എന്ന വെബ്‌സൈറ്റാണ് ഈ അപ്‌ഡേറ്റ് വിവരങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. നിലവില്‍ ഈ ഫീച്ചറിന്റെ ഡെവലപ്പ്‌മെന്റ് പ്രക്രിയകളാണ് പുരോഗമിക്കുന്നത്.
ALSO READ: ബൈക്കിലെത്തി മാല പൊട്ടിക്കും, കിട്ടുന്ന പണത്തിന് കഞ്ചാവ് വാങ്ങും; പത്തനംതിട്ടയിൽ യുവാക്കൾ പിടിയിൽ
വ്യക്തിഗത ചാറ്റുകള്‍, കമ്മ്യൂണിറ്റികള്‍, ചാനലുകള്‍, ഗ്രൂപ്പുകള്‍ എന്നിവയില്‍ ഈ ത്രെഡ് ഫീച്ചര്‍ ഉപയോഗിക്കാന്‍ കഴിയും. ചാനലുകളില്‍ വരുന്ന മെസേജുകള്‍ക്ക് റിപ്ലൈ നല്‍കാനുള്ള സൗകര്യം വികസിപ്പിക്കുന്നതിനിടയിലാണ് പുത്തന്‍ ഫീച്ചറിന്റെ കാര്യവും പുറത്തുവന്നിരിക്കുന്നത്.
ALSO READ: വിജ്ഞാന പത്തനംതിട്ട: വീട്ടിലിരുന്ന് 35,000 രൂപ സമ്പാദിക്കാം; 100% തൊഴിൽ സാധ്യത, ഉടൻ അപേക്ഷിക്കാം
ഒരു സന്ദേശത്തിന് റിപ്ലൈ നല്‍കുമ്പോള്‍ അതുമായി ബന്ധപ്പെട്ട എല്ലാ ചര്‍ച്ചകളും ഒരുമിച്ച് കാണാം സാധിക്കും ഒരു നൂലില്‍ കോര്‍ത്തത് പോലെ. അതുകൊണ്ട് തന്ന ഇതിനെ ത്രെഡ് എന്ന് വിളിക്കാം. ഗ്രൂപ്പിലെല്ലാം പല വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ ഈ ഫീച്ചറിന്റെ സഹായത്തോടെ നമ്മള്‍ പിന്തുടരുന്ന വിഷയത്തിലെ എല്ലാ സന്ദേശങ്ങളും എളുപ്പത്തില്‍ കണ്ടെത്താം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

