അടുത്ത സുഹൃത്ത് വാട്സാപ്പിലയച്ച കല്യാണക്കുറി ഡൗൺലോഡ് ചെയ്തു; യുവാവിന് നഷ്ടമായത് അഞ്ച് ലക്ഷത്തോളം രൂപ

WhatsApp Wedding Invitation Scam

വിവാഹം ക്ഷണിക്കുന്നത് വലിയൊരു ച‌‍ടങ്ങ് തന്നെയാണ്. ഈ തിരക്കിനിടെ ഇനി ആരെയെങ്കിലും വിളിക്കാൻ വിട്ടുപോയാൽ പിന്നെ പറയുകയും വേണ്ട.. അതുകൊണ്ട് തന്നെ കല്യാണക്കുറി വാട്സാപ്പിലയയ്ക്കുന്നത് ഇപ്പോൾ പതിവായി മാറിയിരിക്കുന്നു. എന്നാ. ഇതിൽ പോലും ഇപ്പോൾ വിശ്വസിക്കാൻ കഴിയാത്ത അവസ്ഥയാണ്. ഇത്തരത്തിൽ വാട്സാപ്പ് വഴി അയച്ചുകിട്ടിയ വിവാഹ ക്ഷണക്കത്ത് ഡൗൺലോഡ് ചെയ്ത് തട്ടിപ്പിനിരയായിരിക്കുകയാണ് ഒരു യുവാവ്.

വെഡ്ഡിങ് എപികെ ഇൻവിറ്റേഷൻ എന്ന പേരിലുള്ള ഫയലാണ് സന്ദേശത്തിനൊപ്പം ബെംഗളൂരു സ്വദേശിയായ യുവാവിന് അയച്ച് കിട്ടിയത്. അടുത്ത സുഹൃത്തിൻറെ നമ്പരിൽ നിന്ന് വന്നതിനാൽ യുവാവ് ഡൗൺലോഡ് ചെയ്തു. എന്നാൽ തൊട്ടുപിന്നാലെ പലയിടത്ത് നിന്നായി പണമിടപാട് നടന്നതിൻറെ സന്ദേശങ്ങൾ മൊബൈലിലേക്ക് എത്തുകയായിരുന്നു. ബാങ്കിലെത്തിയപ്പോഴാണ് അഞ്ച് ലക്ഷത്തോളം രൂപ നഷ്ടമായത് തിരിച്ചറിഞ്ഞത്. ഉടൻ തന്നെ പൊലീസിലെത്തി പരാതി നൽകി.

ALSO READ: ചോദ്യപേപ്പ‍‌ർ ചോ‍ർച്ചാ വിവാദം; നീറ്റ് യുജി പരീക്ഷ റദ്ദാക്കി, അന്വേഷണം സിബിഐയ്ക്ക്

ഫോണിലേക്ക് എത്തിയ ഫയലിൽ മാൽവെയറുണ്ടായിരുന്നുവെന്നും ഇതിലൂടെയാണ് തട്ടിപ്പുകാർക്ക് മൊബൈലിൻറെ ആക്സസ് ലഭ്യമായതെന്നും പൊലീസ് പറയുന്നു. എപികെ ഫയലുകൾ പ്രത്യേകിച്ചും അപരിചിതമായ നമ്പറുകളിൽ നിന്ന് വരുന്നത് ഡൗൺലോഡ് ചെയ്യരുതെന്നും ആപ്പുകൾ ഡൗൺലോഡ് ചെയ്യരുതെന്നും പൊലീസ് മുന്നറിയിപ്പ് നൽകുന്നു. ബാങ്ക് വിവരങ്ങളും പാസ്​വേർഡുകളും വ്യക്തിഗത വിവരങ്ങളുമടക്കം ചോരുമെന്നും സൈബർ സുരക്ഷാ വിഭാഗം മുന്നറിയിപ്പ് നൽകുന്നു.

സമാന ഒരു സംഭവം കഴിഞ്ഞ വർഷം ഗുരുഗ്രാമിലും നടന്നിരുന്നു. വാട്സാപ്പിലേക്കെത്തിയ സന്ദേശത്തിലെ ഫയൽ ലിങ്കിൽ ക്ലിക്ക് ചെയ്തതും ഫോൺ ഹാക്ക് ചെയ്യുകയായിരുന്നു. 97,000 രൂപ ബാങ്ക് അക്കൗണ്ടിൽ നിന്ന് നഷ്ടമായത്. പരാതി നൽകിയെങ്കിലും പ്രതികളെ കണ്ടെത്താനായിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News