കാത്തിരുന്ന വാർത്ത; വാട്സ്ആപ്പ് ഇനിമുതൽ ആപ്പിൾ ഐപാഡിലും

ഇനി മുതൽ ആപ്പിൾ ഐപാഡിലും വാട്സ് ആപ്പ് ലഭ്യമാകും. ഇത്രയും കാലം ഐപാഡ് ഉപയോക്താക്കൾ വാട്ട്‌സ്ആപ്പ് വെബിനെയായിരുന്നു ആശ്രയിച്ചിരുന്നത്. അതിന് പരിമിതമായ എണ്ണം ഓപ്ഷനുകൾ മാത്രമേയുള്ളൂ, ഈ പ്രശ്നത്തിനാണ് ഇപ്പോൾ പരിഹാരമായിരിക്കുന്നത്.

വാട്സ്ആപ്പ് ബീറ്റഇൻഫോയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തുടർച്ചയായി ലഭിക്കുന്ന ഫോർവേഡ് മെസേജുകൾ ഒഴിവാക്കുന്നതിനുള്ള ഫീച്ചറോട് കൂടിയാണ് വാട്സ്ആപ്പ് ഐപാഡിൽ എത്തുന്നതെന്നാണ് റിപോർട്ടുകൾ.

ALSO READ: ഇവന്മാര്‍ പൊളിക്കും! റിയല്‍മിയുടെ ജിടി സീരീസ് മോഡലുകള്‍ ആരെയുമൊന്ന് കൊതിപ്പിക്കും…


അടുത്ത് അപ്ഡേറ്റൂട് കൂടി ഐപാഡിൽ വാട്സ്ആപ്പ് ലഭ്യമാകുമെന്നാണ് കരുതുന്നത്. പുതിയ ഐപാഡ് ആപ്പ് 32 പേർക്ക് വരെ പങ്കെടുക്കാവുന്ന വീഡിയോ, ഓഡിയോ കോളുകൾ പിന്തുണയ്ക്കുന്നു. ഫ്രണ്ട്, റിയർ ക്യാമറകൾ ഉപയോഗിക്കാനുള്ള കഴിവ്, കോളുകൾക്കിടയിൽ സ്ക്രീൻ പങ്കിടൽ എന്നിവ പിന്തുണയ്ക്കുന്നു. പ്രധാനമായും, സ്റ്റേജ് മാനേജർ, സ്പ്ലിറ്റ് വ്യൂ, സ്ലൈഡ് ഓവർ എന്നിവയുൾപ്പെടെയുള്ള ഐപാഡ്ഒഎസ് മൾട്ടിടാസ്കിംഗ് കഴിവുകളുടെ പൂർണ്ണ പ്രയോജനം ഇത് ഉപയോഗിക്കുന്നു.

ALSO READ: ഇവനെ പടച്ചുവിട്ട കമ്പനിക്ക് പത്തില്‍ പത്ത്! സ്‌നാപ്ഡ്രാഗൺ 8 എലൈറ്റിൻ്റെ കരുത്തുമായി ഇതാ ഒരു കിടിലൻ ടാബ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News