നാളെ മുതല്‍ ഈ ഫോണുകളില്‍ വാട്ട്സ്ആപ്പ് ലഭിക്കില്ല; നിങ്ങള‍ുടെ ഫോണും ഈ ലിസ്റ്റിലുണ്ടോ?

WHATSAPP

ജൂണ്‍ ഒന്ന് മുതല്‍, അതായത് നാളെ മുതല്‍ ചില സ്മാര്‍ട്ട്ഫോണ്‍ മോഡലുകളില്‍ വാട്ട്സ്ആപ്പ് ലഭിക്കില്ലെന്നാണ് മെറ്റ ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. ഉയ്യോ! പെട്ടോ? എൻ്റെ ഫോണിലും അപ്പോളിനി വാട്ട്സ്ആപ്പ് കിട്ടില്ലേ? ഇതാണോ ഇപ്പോ‍ള്‍ നിങ്ങള്‍ ചിന്തിക്കുന്നത്. എന്നാല്‍ പേടിക്കേണ്ട! അങ്ങനെ എല്ലാ ഫോണിലും വാട്ട്സ്ആപ്പ് പ്രവര്‍ത്തനരഹിതമാകില്ല. ചില ആപ്പിള്‍ ഡിവൈസുകളിലാണ് ഇനി വാട്ട്സ്ആപ്പ് പണിമുടക്കുന്നത്.

iOS 15.1 അല്ലെങ്കിൽ അതിന് മുമ്പുള്ള പതിപ്പുകളിൽ പ്രവർത്തിക്കുന്ന ഐഫോണുകളിലാണ് ജൂൺ 1 മുതൽ വാട്ട്‌സ്ആപ്പ് പ്രവര്‍ത്തനരഹിതമാകുന്നത്. അതായത് ഏറ്റവും പുതിയ iOS പതിപ്പുകളിലേക്ക് അപ്‌ഗ്രേഡ് ചെയ്യാൻ കഴിയാത്ത ആറ് ഐഫോൺ മോഡലുകളിൽ വാട്ട്‌സ്ആപ്പ് ഇനി പ്രവർത്തിക്കില്ലെന്ന് അര്‍ഥം.ഐഫോണ്‍ 5എസ്, ഐഫോണ്‍ 6, ഐഫോണ്‍ 6 പ്ലസ്, ഐഫോണ്‍ 6എസ്, ഐഫോണ്‍ 6എസ് പ്ലസ്, ഐഫോണ്‍ എസ്ഇ എന്നീ മോഡലുകളിലാണ് വാട്ട്സ്ആപ്പ് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത്.എന്നിരുന്നാലും, ഈ ഐഫോൺ മോഡലുകൾ iOS 15.8.4-ലേക്ക് അപ്‌ഡേറ്റ് ചെയ്യാൻ കഴിയും. എങ്കിലും വാട്ട്സ്ആപ്പിനുള്ള പിന്തുണ അധികകാലം ലഭിച്ചേക്കില്ല.അതുകൊണ്ട് തന്നെ, ഈ ഐഫോൺ മോഡലുകള്‍ നിലവിലുള്ള ഉപയോക്താക്കൾ മറ്റൊരു ഐഫോണിലേക്കോ ആൻഡ്രോയിഡ് ഫോണിലേക്കോ അപ്‌ഗ്രേഡ് ചെയ്യാൻ ശ്രമിക്കണം.

ALSO READ: കണ്ടു, ഇഷ്ടപ്പെട്ടു…എന്നാല്‍ പിന്നെ അതിനെപ്പറ്റി ഒന്ന് കൂടുതലറിഞ്ഞുകളയാം; യൂട്യൂബ് ഷോര്‍ട്സ് ഇനി വേറെ ലെവല്‍

അതേസമയം വാട്ട്സ്ആപ്പിനെ സംബന്ധിച്ചുള്ള ഒരു സുപ്രധാന വാര്‍ത്തകൂടി ക‍ഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ലോഞ്ച് ചെയ്ത് 13 വർഷത്തിനുശേഷം ഐപാഡിനായി വാട്ട്‌സ്ആപ്പ് ഒരു സമർപ്പിത ആപ്പ് പുറത്തിറക്കിയിരിക്കുന്നുവെന്നതാണ് ആ വാര്‍ത്ത. വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ട്, വാട്ട്‌സ്ആപ്പ് ഫോർ ഐപാഡ് ആപ്പ് 32 പേർക്ക് വരെ പിന്തുണയുള്ള വോയ്‌സ്, വീഡിയോ കോളുകൾ, സ്പ്ലിറ്റ് വ്യൂ സ്റ്റേജ് മാനേജർ, പോലുള്ള കിടിലൻ ഫീച്ചറുകളും ഉപയോക്താക്കള്‍ക്കായി തയ്യാറാക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali