
വിജയ് നായകനായ ജനനായകന്‍റെ ഓഡിയോ ലോഞ്ച് മലേഷ്യയില്‍ വെച്ച് നടന്നിരുന്നു. പരിപാടിയില്‍ മമിത ഒരു പാട്ട് പാടി. വിജയ് അഭിനയിച്ച ‘അഴകിയ തമിഴ് മകനി’ലെ ഗാനമാണ് പാടിയത്. “എല്ലാ പുകഴും ഒരുവന്‍ ഒരുവനക്കെ..” എന്ന ഗാനത്തിലെ ഏതാനും വരികളാണ് മമിത പാടിയത്. വേദിയിൽ ഇരുന്നവർ ആരവമാക്കിയെങ്കിലും വീഡിയോ പുറത്തുവന്നതോടെ ട്രോളന്മാർ അതേറ്റെടുത്തു. ഒപ്പം മമിത പാടുന്ന സമയത്തെ വിജയ്‍യുടെ മുഖഭാവവും നടിയുടെ ഡാൻസും എല്ലാം ട്രോളുകൾക്ക് കാരണമായി. ഇപ്പോഴിതാ അതേ പാട്ട് ഒരു ചടങ്ങില്‍ പാടാൻ ആവശ്യപ്പെട്ടപ്പോള്‍ മമിത നല്‍കിയ മറുപടിയാണ് ചര്‍ച്ചയാകുന്നത്.
Aslo read: 7 വർഷത്തെ രോഗാതുരമായ ജീവിതം, 37-ാം വയസിൽ വിടവാങ്ങൽ; കണ്ണീരോർമയായി നടി രശ്മി
ജെഎഫ്‍ഡബ്യു മൂവി അവാര്‍ഡ് വേദിയാണ് ഇടം, മമിത ബൈജുവിന്‍റെ പുതിയ വാര്‍ത്തകള്‍ വരുന്നതും ഇതേ വേദിയില്‍ നിന്നാണ്. ചടങ്ങില്‍ ഡ്യൂഡ് സിനിമയിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള അവാര്‍ഡ് സ്വീകരിച്ച ശേഷം മമിത സംസാരിക്കുകയായിരുന്നു. സ്‍ക്രീനില്‍ അതാ മമിത, നാളൈ നാളൈ എന്ന ഗാനം ആലപിക്കുന്ന വീഡിയോ പ്രദര്‍ശിപ്പിച്ചു. വലിയ ആരവും വീഡിയോയ്‍ക്ക് ലഭിച്ചു. തുടര്‍ന്ന് അവതാരകൻ മമിതയോട് ആ പാട്ട് വീണ്ടും പാടാമോ എന്ന് ചോദിച്ചു, വേണ്ടണ്ണാ..വിട്ട്ട്ങ്കേ എന്നായിരുന്നു നടിയുടെ മറുപടി. പകരം ആരാധകരുടെ ആവശ്യപ്രകാരം മമിത അവാര്‍ഡ് വേദിയില്‍ നൃത്തം ചെയ്‍തു.
Also read: സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ക്ഷാമബത്ത പരിഷ്‌കരിച്ചു
എച്ച് വിനോദ് സംവിദാനം ചെയ്യുന്ന ജനനായകൻ സിനിമയ്ക്കുള്ള വെയ്റ്റിങിലാണ് ആരാധകര്‍. സജീവ രാഷ്‍ട്രീയ പ്രവേശനം നടത്തിയതിനാല്‍ ഇത് വിജയ്‍യുടെ അവസാന സിനിമയായിട്ടാണ് വിലയിരുത്തുപ്പെടുന്നത്. തമിഴ് സിനിമയെ 1000 കോടി ക്ലബിലെത്തിച്ച് വിജയ്‍ക്ക് പടിയിറങ്ങാനാകുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

