തെരഞ്ഞെടുപ്പ് കാഹളം മുഴങ്ങിക്കഴിഞ്ഞു: കേരളം ഏപ്രിൽ 9-ന് വിധിയെഴുതും; വോട്ടെണ്ണൽ മെയ് 4-ന്

election dates

വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. സംസ്ഥാനങ്ങളുടെ അടിസ്ഥാനത്തിൽ സന്ദർശനത്തിനുശേഷം മുന്നൊരുക്കങ്ങൾ വിലയിരുത്തിയാണ് പ്രഖ്യാപനം നടത്തിയത്. തെരഞ്ഞെടുപ്പിൽ ആകെ 17.4 കോടി വോട്ടർമാരാണ് ഉള്ളത്. മൊത്തം 824 മണ്ഡലങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പിന് 2,18,807 പോളിംഗ് സ്റ്റേഷനുകൾ സജ്ജീകരിച്ചിട്ടുണ്ട്.

ഇതിൽ കേരളത്തിൽ മാത്രം 30,471 പോളിംഗ് സ്റ്റേഷനുകൾ ഉണ്ടാകും. എല്ലാ ബൂത്തുകളിലും 100% വെബ് കാസ്റ്റിംഗും ഏർപ്പെടുത്തും. ഏകദേശം 25 ലക്ഷം ഇലക്ഷൻ ഓഫീസർമാരെയാണ് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിച്ചിരിക്കുന്നത്. രാഷ്ട്രീയ പാർട്ടികളുടെ ബൂത്തുകൾ പോളിംഗ് സ്റ്റേഷനിൽ നിന്ന് 100 മീറ്റർ അകലെ മാത്രമേ സ്ഥാപിക്കാൻ പാടുള്ളൂ.

Also read: നിയമസഭാ തെരഞ്ഞെടുപ്പ് 2026: തീയതികള്‍ പ്രഖ്യാപിച്ചു, വോട്ടെടുപ്പ് ഏപ്രിൽ 9ന്, വോട്ടെണ്ണൽ മെയ് 4ന്

തിരക്ക് ഒഴിവാക്കാൻ ഒരു ബൂത്തിൽ പരമാവധി 1200 വോട്ടർമാരെ മാത്രമേ അനുവദിക്കുകയുള്ളൂ. തെരഞ്ഞെടുപ്പ് സംബന്ധിച്ച എല്ലാ വിവരങ്ങളും easy I NeT ആപ്പിലൂടെ വോട്ടർമാർക്ക് ലഭ്യമാകുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ വ്യക്തമാക്കി. കേരളത്തിലും, അസമിലും വോട്ടെടുപ്പ് ഏപ്രിൽ 9-ന് നടക്കും. വോട്ടെണ്ണൽ മെയ് 4-നായിരിക്കും.

തമിഴ്നാട് വോട്ടെടുപ്പ് ഏപ്രിൽ 23നും വോട്ടെണ്ണൽമെയ് 4നും നടക്കും. ബംഗാളിൽ വോട്ടെടുപ്പ് രണ്ട് ഘട്ടങ്ങളിലായാണ് നടക്കുക. ആദ്യഘട്ടം ഏപ്രിൽ 23-നും രണ്ടാം ഘട്ടം ഏപ്രിൽ 29-നും നടക്കും. തെരഞ്ഞെടുപ്പിനായുള്ള നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി മാർച്ച് 23 ആണ്. പത്രികകളുടെ സൂക്ഷ്മപരിശോധന മാർച്ച് 24-ന് നടക്കും. സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ ആഗ്രഹിക്കുന്നവർക്ക് മാർച്ച് 26 വരെയായിരിക്കും സമയം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News